സ്വിറ്റ്‌സർലന്റിലെ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ് ഫോമുകളിൽ പുകവലി നിരോധിക്കാനുള്ള റെയിൽവേ അധികൃതരുടെ തീരുമാനത്തിനെതിരെ എതിർപ്പുമായി രാഷ്ട്രീയ നേതാക്കൾ രംഗത്ത്. ഗ്രീൻ - ലിബറൽ പാർട്ടി അംഗമായ ഡെട്രി്്ച്ച് വൈയ്ഡമാൻ, ഇതിനെതിരെ കോടതിയിൽ പരാതി ഉന്നയിച്ചതോടെയാണ് എതിർപ്പ് ശക്തമാകുന്നത്.

സൂറിച്ച് ബേസൽസ നിയോൺ എന്നീ സ്‌റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിൽ ആണ് ആദ്യ പടിയായി പുകവലി നിരോധനം വരുക. എന്നാൽ ഇത് പ്രായോഗികമല്ലെന്നും വ്യക്തികളുടെ സ്വാതന്ത്രത്തെ ചോദ്യം ചെയ്യലാണെന്നുമാണ് എതിർക്കുന്നവർ ആരോപിക്കുന്നത്.അടച്ചിട്ട സ്ഥലത്ത് നിന്നുള്ള പുകവലി മറ്റുള്ളവർക്കും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെമന്നും, അതാണ് നിരോധനത്തിന് പിന്നിലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

ഫെബ്രുവരി 1 മുതൽ ആറോളം സ്‌റ്റേഷനുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നിരോധനം കൊണ്ട് വന്നിരിക്കുന്നത്. അണ്ടർഗ്രൗണ്ട് പാസേജുകളിൽ ലോവർ ഗ്രൗണ്ട് ഫ്‌ളോർ ലവലിനും നിരോധനം ഉണ്ട്. കൂടാതെ നാല് സ്‌റ്റേഷനുകളിൽ പ്ലാറ്റ്‌ഫോമുകളിൽ പുകവലിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷണം വിജയമായാൽ മറ്റ് ഇടങ്ങളിലേക്ക് വ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 2005 ൽ ട്രെയിനുകൾക്കുള്ളിൽ ട്രെയിൻ ്‌സറ്റേഷൻ കെട്ടിടങ്ങളിലും പുകവലി നിരോധിച്ചിരുന്നു.