- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുകവലി ഇതുവരെ കരുതിയതിനേക്കാൾ അപകടകാരി; പുകവലിക്കാരെ പിടികൂടുന്നത് 26 രോഗങ്ങൾ
പുകവലിച്ചാൽ ഹാർട്ട് അറ്റാക്കും ക്യാൻസറും ശ്വാസകോശ രോഗങ്ങളും ധമനിസംബന്ധമായ രോഗങ്ങളും ഉണ്ടാകുമെന്ന പൊതുവായ അറിവേ മിക്കവർക്കുമുള്ളൂ. എന്നാൽ പുകവലിക്കാരെ 26 രോഗങ്ങൾ പിടികൂടുമെന്നാണ് ഗവേഷകർ പറയുന്നത്. പുകവലിക്കാർക്ക് കൂടുതലായി അഞ്ച് രോഗങ്ങൾ കൂടി പിടിപെടാനും അനാരോഗ്യാവസ്ഥകൾ സംജാതമാകാനുമുള്ള സാധ്യത വളരെക്കൂടുതലാണെന്നാണ് ഇപ്പോൾ
പുകവലിച്ചാൽ ഹാർട്ട് അറ്റാക്കും ക്യാൻസറും ശ്വാസകോശ രോഗങ്ങളും ധമനിസംബന്ധമായ രോഗങ്ങളും ഉണ്ടാകുമെന്ന പൊതുവായ അറിവേ മിക്കവർക്കുമുള്ളൂ. എന്നാൽ പുകവലിക്കാരെ 26 രോഗങ്ങൾ പിടികൂടുമെന്നാണ് ഗവേഷകർ പറയുന്നത്. പുകവലിക്കാർക്ക് കൂടുതലായി അഞ്ച് രോഗങ്ങൾ കൂടി പിടിപെടാനും അനാരോഗ്യാവസ്ഥകൾ സംജാതമാകാനുമുള്ള സാധ്യത വളരെക്കൂടുതലാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതായത് ഇൻഫെക്ഷൻ, വൃക്കരോഗങ്ങൾ, കുടൽസംബന്ധമായ രോഗങ്ങൾ, പുകയിലമൂലം ഹൃദയത്തിനും ശ്വാസകോശത്തിനുമുണ്ടാകുന്ന രോഗങ്ങൾ (ഇവ മുമ്പ് കണ്ടെത്തിയവയല്ല), ഇതിന് മുമ്പ് കണ്ടെത്തിയിട്ടില്ലാത്ത ശ്വാസകോശ രോഗങ്ങൾ എന്നിവയുണ്ടാകാനുള്ള സാധ്യത കൂടിയുണ്ടെന്നാണ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞന്മാർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. പത്ത് ലക്ഷം പേരെ 10 വർഷം പിന്തുടർന്ന് പഠിച്ചാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ അവർ തെളിയിച്ചിരിക്കുന്നത്.
പുകവലിമൂലം ആഗോളതലത്തിൽ നിരവധി പേർ മരിക്കുന്നത് കണക്ക് കൂട്ടാതെ പോകുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. യുഎസിൽ വർഷം തോറും 480,000 പേർ പുകവലി മൂലം മരിക്കുന്നുണ്ടെന്നാണ് ആരോഗ്യ അധികൃതർ കണക്ക് കൂട്ടിയിരിക്കുന്നത്. പുകവലി മൂലം 21 തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നുവെന്നായിരുന്നു ഈ അടുത്ത കാലം വരെ ഗവേഷകർ കണക്ക് കൂട്ടിയിരുന്നതും കണ്ടെത്തിയിരുന്നതും. 12 തരം ക്യാൻസറുകൾ, ഹൃദയത്തെയും ഹൃദയധമനികളെയും ബാധിക്കുന്ന ആറ് കാറ്റഗറിയിലുള്ള രോഗങ്ങൾ, പ്രമേഹങ്ങൾ, ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘകാല രോഗങ്ങൾ, ന്യൂമോണിയ, ഇൻഫ്‌ലൂവൻസ എന്നിവയായിരുന്നു ആ രോഗങ്ങൾ. യുകെയിൽ പുകവലി കാരണം വർഷം തോറും ഒരു ലക്ഷം പേർ മരിക്കുന്നുണ്ടെന്നാണ് കണക്ക്. പരോക്ഷമായ പുകവലിമൂലം മരണമടയുന്നവരുടെ എണ്ണം കൂടി കണക്കാക്കുമ്പോൾ ആഗോളതലത്തിൽ വർഷം തോറും 60 ലക്ഷം പേർ പുകവലി കാരണം മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.
എന്നാൽ ഇപ്പോൾ കണ്ടെത്തിയ പുതിയ പുകവലി രോഗങ്ങളെക്കൂടി കണക്കാക്കുമ്പോൾ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് വാഷിങ്ടൺ സർവകലാശാലയിലെ ശാസ്ത്രജ്ഞന്മാർ പറയുന്നത്. ഇതു പ്രകാരം ഇപ്പോഴുള്ള സംഖ്യയ്ക്ക് പുറമെ 60,000 പേർ കൂടി പുകവലി മൂലം അമേരിക്കയിൽ മാത്രം വർഷം തോറും മരിക്കുന്നുണ്ടെന്നാണ് പുതിയ പഠനത്തിന്റെ കോഓഥറായ ഡോ.എറിക് ജേക്കബ്‌സ് പറയുന്നത്. അതായത് ഇപ്പോഴുള്ള വാർഷികമരണസംഖ്യയുടെ 13 ശതമാനം വരുമിത്. ഈ കണക്ക് ലോകവ്യാപകമായി കണക്കാക്കുയാണെങ്കിൽ പുകവലി മൂലം ലോകവ്യാപകമായി വർഷം തോറും 7,80,000 പേർ കൂടി അധികമായി മരിക്കുന്നുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ച 10 ലക്ഷം പേരിൽ 1,80,000 പേർ പഠനത്തിനിടെ തന്നെ മരിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ പുകവലിക്കുന്നവരുടെ മരണനിരക്ക് പുകവലിക്കാത്തവരേക്കാൾ മൂന്നിരട്ടി കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്.