- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ആർലിങ്ടൺ പുകവലി നിരോധിത സിറ്റിയായി പ്രഖ്യാപിച്ചു; നിയമം ലംഘിച്ചാൽ മിസ് ഡിമിൻ കുറ്റം ചുമത്തി പിഴ ഉറപ്പ്
ആർലിങ്ടൺ: ടെക്സസിലെ മറ്റൊരു സിറ്റിയായ ആർലിങ്ടൺ പൂർണ്ണ പുകവലി നിരോധിത സിറ്റിയായി പ്രഖ്യാപിക്കുന്ന പ്രമേയത്തിന് കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ മൂന്നിനെതിരേ ആറു വോട്ടുകൾക്കാണ് പ്രമേയം പാസായത്. ബിങ്കോ പാർമേലഴ്സിനെ ഉൾപ്പെടുത്തി ആദ്യം കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടതിനാൽ ഭേദഗതി ചെയ്ത പ്രമേയമാണ് സിറ്റി കൗൺസിൽ അംഗീകരിച്ചത്.പൊതുസ്ഥലങ്ങൾ, ബൗളിങ് സെന്റേഴ്സ്, കച്ചവട സ്ഥാപനങ്ങൾ, ബാറുകൾ, ജോലി സ്ഥലങ്ങൾ തുടങ്ങിയവയാണ് പുകവലി നിരോധിത പ്രദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിങ്കോ പാർലേഴ്സിനെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരേ മിസ് ഡിമിൻ കുറ്റം ചുമത്തി നടപടികൾ സ്വീകരിക്കുന്ന തിനും കൗൺസിൽ തീരുമാനിച്ചു.അമേരിക്കയിൽ ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം പുകവലി മൂലമാണ്. പുകവലിക്കാർക്ക് മാത്രമല്ല, സമീപത്തിരിക്കുന്ന വർക്കുപോലും ആപത്കരമായ ഒന്നാണിതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിറ്റി വളരെക്കാലമായി നടപ്പാക്കാനുദ്ദേശിക്കുന്ന നിയമം അംഗീകരിക്കാൻ കഴിഞ്ഞതിൽ ക
ആർലിങ്ടൺ: ടെക്സസിലെ മറ്റൊരു സിറ്റിയായ ആർലിങ്ടൺ പൂർണ്ണ പുകവലി നിരോധിത സിറ്റിയായി പ്രഖ്യാപിക്കുന്ന പ്രമേയത്തിന് കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. ഏപ്രിൽ 9-ന് നടന്ന വോട്ടെടുപ്പിൽ മൂന്നിനെതിരേ ആറു വോട്ടുകൾക്കാണ് പ്രമേയം പാസായത്.
ബിങ്കോ പാർമേലഴ്സിനെ ഉൾപ്പെടുത്തി ആദ്യം കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടതിനാൽ ഭേദഗതി ചെയ്ത പ്രമേയമാണ് സിറ്റി കൗൺസിൽ അംഗീകരിച്ചത്.പൊതുസ്ഥലങ്ങൾ, ബൗളിങ് സെന്റേഴ്സ്, കച്ചവട സ്ഥാപനങ്ങൾ, ബാറുകൾ, ജോലി സ്ഥലങ്ങൾ തുടങ്ങിയവയാണ് പുകവലി നിരോധിത പ്രദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിങ്കോ പാർലേഴ്സിനെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നിയമം ലംഘിക്കുന്നവർക്കെതിരേ മിസ് ഡിമിൻ കുറ്റം ചുമത്തി നടപടികൾ സ്വീകരിക്കുന്ന തിനും കൗൺസിൽ തീരുമാനിച്ചു.അമേരിക്കയിൽ ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം പുകവലി മൂലമാണ്. പുകവലിക്കാർക്ക് മാത്രമല്ല, സമീപത്തിരിക്കുന്ന വർക്കുപോലും ആപത്കരമായ ഒന്നാണിതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിറ്റി വളരെക്കാലമായി നടപ്പാക്കാനുദ്ദേശിക്കുന്ന നിയമം അംഗീകരിക്കാൻ കഴിഞ്ഞതിൽ കൗൺസിൽ അംഗങ്ങൾ സംതൃപ്തരാണ്.