അബുദാബി: ചാലക്കുടി സ്വശേനി അബുദാബിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു മരിച്ചു. തൃശൂർ ചാലക്കുടി ആളൂരിലെ ജെയിംസ് -ഷൈല ദമ്പതികളുടെ മകൾ സ്മൃതി ജെയിംസാ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകം.

നഗരത്തിലെ ബസ് സ്റ്റേഷന് സമീപം റോഡിന് കുറുകെ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ സ്മൃതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അബുദാബി മുറൂർ റോഡിലെ അൽഫലാഹ് പ്ലാസക്ക് സമീപമുള്ള ഗ്ലോബൽ വിങ്‌സ് റെന്റ് എ കാറിലെ എച്ച് ആർ മാനേജരായി ജോലി നോക്കുകയായിരുന്നു സ്മൃതി. രണ്ട് വർഷമായി കമ്പനിയിൽ ജോലി ചെയ്യുന്നു.

പിതാവ് ജെയിംസ് മുസഫയിലെ സ്വകാര്യ കമ്പനിയിലും അമ്മ ഷൈലജ അബുദാബി എൽ എൽ എച്ച് ആശുപത്രിയിൽ നഴ്‌സായും ജോലി ചെയ്യുന്നു.

അബുദാബി ഹംദാൻ സ്ട്രീറ്റ് ഡു ഓഫീസിന് സമീപം വർഷങ്ങളായി മാതാപിതാക്കളോടൊപ്പമാണ് സ്മൃതി താമസിച്ച് വരുന്നത്. ഒരു മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.