മനാമ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരിയിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ് തിരുമേനിയുടെ സ്മരണാർത്ഥം ബഹ്‌റൈൻ സെന്റ് തോമസ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സ്മൃതി 2015 കലാ കായികമേള അതിന്റെ ഒൻപതാമത് മത്സരങ്ങൾ ഏപ്രിൽ 23 മുതൽ ജൂൺ 12 വരെ അതി വിപുലമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിലെ ആബാലവയോധികം ജനങ്ങളുടെയും കലാ കായിക വാസനകൾ പരിപോഷിപ്പിക്കുവാൻ 2003 മുതൽ നടത്തി വരുന്ന സ്മൃതി എന്ന കലാകായിക മേള പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഈ വർഷം 5 ഗ്രൂപ്പായി തിരിച്ച് മത്സരങ്ങൾ ഒരുക്കുന്നു. ഇതിന്റെ നടത്തിപ്പിലേക്ക് താഴെ പറയുന്ന വ്യക്തികൾ ഉൾപ്പെടുന്ന ഒരു കമ്മറ്റിയെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഫാ. വർഗ്ഗീസ് യോഹന്നാൻ വട്ടപ്പറമ്പിൽ, വൈസ് പ്രസിഡന്റ് ഫാ. എംബി ജോർജ്ജ്, പ്രസ്ഥാനം സെക്രട്ടറി ക്രിസ്റ്റി പി വർഗ്ഗീസ് എന്നിവർ അറിയിച്ചു.

ജനറൽ കൺവീനർ സന്തോഷ് തങ്കച്ചൻ, സ്‌പോർട്ട്‌സ് കൺവീനർ എബി ചെറിയാൻ, രജിസ്‌ട്രേഷൻ കൺവീനർ പോൾ വർഗ്ഗീസ്, പബ്ലിസിറ്റി കൺവീനർ റോണി ഡാനിയൽ രാജൻ, സ്‌പോൺസർഷിപ്പ് കൺവീനർ ഷിജി മാത്യു, റിസപ്ഷൻ കൺവീനർ ജോബി കുര്യൻ, വീഡിയോ ആൻഡ് ഫോട്ടോ കൺവീനർ റിച്ചി മാത്യു ജോഷ്വ, ലൈറ്റ് ആൻഡ് സൗണ്ട് കൺവീനർ ജുബിൻ തോമസ്, സ്റ്റേജ് ആൻഡ് വെന്യു കൺവീനർ ഷാജി രാജു, ഫിനാൻസ് കൺവീനർ ഷിനു മത്തായി, പ്രോഗ്രാം കൺവീനർ പ്രമോദ് വർഗ്ഗീസ്.