- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധി ഹിന്ദുവാണോ; ആണെങ്കിൽ എന്തുകൊണ്ടാണ് കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പശുവിനെ കൊന്നപ്പോൾ മൗനം പാലിച്ചത്; രാഹുൽ ഗാന്ധിയെ കേൾക്കാൻ ജനങ്ങളില്ല; പ്രതികരണവുമായി സ്മൃതി ഇറാനി
അഹമ്മദാബാദ്: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുലിന്റെ മതവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സ്മൃതി പ്രതികരണവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധി ഹിന്ദുവെങ്കിൽ കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പശുവിനെ കൊന്നപ്പോൾ എന്തുകൊണ്ട് മൗനം പാലിച്ചുവെന്നാണ് സ്മൃതി ഇറാനിയുടെ ചോദ്യം. കേന്ദ്ര സർക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവിൽ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാർ പശുവിനെ പരസ്യമായി കശാപ്പ് ചെയ്തിരുന്നു. ജനസമ്മിതിയില്ലാത്ത നേതൃത്വമാണ് കോൺഗ്രസിന്റേത് എന്നാണ് സ്മൃതിയുടെ വാദം. ഇതിന്റെ തെളിവാണ് ഉത്തർപ്രദേശിലെ ബിജെപിയുടെ വിജയമെന്നും ഗുജറാത്തിലും ബിജെപി വൻ വിജയം നേടുമെന്നും സ്മൃതി പറഞ്ഞു. ഗുജറാത്തികളെ അപമാനിച്ചാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിൽ ഇത് പ്രതിഫലിക്കും. രാഹുൽ ഗാന്ധിയെ കേൾക്കാൻ ജനങ്ങളില്ലെന്നും സ്മൃതി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങൾക്കും മാധ്യമങ്ങൾക്കും യാഥാർത്ഥ്യങ്ങൾ അറിയാമെന്നും വികസന പ്രവർത്തനങ്ങൾ ഉയർത്തിയാകണം രാഹ
അഹമ്മദാബാദ്: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുലിന്റെ മതവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സ്മൃതി പ്രതികരണവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധി ഹിന്ദുവെങ്കിൽ കേരളത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പശുവിനെ കൊന്നപ്പോൾ എന്തുകൊണ്ട് മൗനം പാലിച്ചുവെന്നാണ് സ്മൃതി ഇറാനിയുടെ ചോദ്യം. കേന്ദ്ര സർക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവിൽ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ജൂലൈയിൽ കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാർ പശുവിനെ പരസ്യമായി കശാപ്പ് ചെയ്തിരുന്നു.
ജനസമ്മിതിയില്ലാത്ത നേതൃത്വമാണ് കോൺഗ്രസിന്റേത് എന്നാണ് സ്മൃതിയുടെ വാദം. ഇതിന്റെ തെളിവാണ് ഉത്തർപ്രദേശിലെ ബിജെപിയുടെ വിജയമെന്നും ഗുജറാത്തിലും ബിജെപി വൻ വിജയം നേടുമെന്നും സ്മൃതി പറഞ്ഞു. ഗുജറാത്തികളെ അപമാനിച്ചാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിൽ ഇത് പ്രതിഫലിക്കും. രാഹുൽ ഗാന്ധിയെ കേൾക്കാൻ ജനങ്ങളില്ലെന്നും സ്മൃതി മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങൾക്കും മാധ്യമങ്ങൾക്കും യാഥാർത്ഥ്യങ്ങൾ അറിയാമെന്നും വികസന പ്രവർത്തനങ്ങൾ ഉയർത്തിയാകണം രാഹുൽ ഗാന്ധി ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും സ്മൃതി ആവശ്യപ്പെട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി.



