- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ടാക്‌സി സർവീസ് നഷ്ടത്തിൽ; ഗ്രാബ് ഗ്രൂപ്പിന് ടാക്‌സി ബിസിനസ് കൈമാറാനുള്ള നീക്കത്തിൽ എസ്എംആർടി; ടാക്‌സി സർവീസ് മേഖല കൈയടക്കാൻ സ്വകാര്യ കമ്പനി
സിംഗപ്പൂർ: ടാക്‌സി സർവീസ് നഷ്ടമായതിനാൽ സ്വകാര്യ ഗ്രൂപ്പായ ഗ്രാബിന് കൈമാറാൻ എസ്എംആർടി. ഇതുസംബന്ധിച്ച് ഗ്രാബ് കമ്പനിയുമായി ചർച്ചകൾ പുരോഗമിച്ചു വരികയാണെന്ന് എസ്എംആർടി അധികൃതർ ചൂണ്ടിക്കാട്ടി. 3400 ടാക്‌സികളുമായി 27 വർഷത്തിലധികമായി ഈ മേഖലയിൽ തുടർന്നു വരുന്ന എസ്എംആർടി ഗ്രാബുമായി ഉടൻ തന്നെ ഡീലിലെത്തുമെന്നണ് സൂചന. യൂബർ കാർ സർവീസിന്റെ പ്രധാന എതിരാളിയായ ഗ്രാബിന് ഇതോടെ രാജ്യത്ത് ടാക്‌സി മേഖലയിൽ പ്രധാന പങ്കാളിത്തം ഉറപ്പായി. അതേസമയം എസ്എംആർടിയിലുള്ള ടാക്‌സി ജീവനക്കാരെ പുതിയ കൈമാറ്റം ബാധിക്കുമോയെന്ന് ആശങ്കയില്ലാതില്ല. എന്നാൽ തങ്ങളുടെ മുഴുവൻ ജീവനക്കാരേയും ഗ്രാബ് ഉൾപ്പെടുത്തണമെന്ന് എസ്എംആർടി നിർദേശിച്ചതായി റിപ്പോർട്ടുണ്ട്. ടാക്‌സി ബിസിനസ് ഒഴിവാക്കിക്കൊണ്ട് റെയിൽ ബിസിനസിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനുള്ള ശ്രമത്തിലാണ് എസ്എംആർടി. ടാക്‌സി മേഖല കൈമാറ്റം വിജയകരമായാൽ എസ്എംആർടി തങ്ങളുടെ നഷ്ടത്തിലോടുന്ന മറ്റു ബിസിനസുകൾ കൂടി കൈമാറിയേക്കാം എന്നും പറയപ്പെടുന്നു. എസ്എംആർടി ബസ് സർവീസുകൾ നിലവിൽ നഷ്ടത്തിലാണ് ഓടിക്കൊണ്ടിര
സിംഗപ്പൂർ: ടാക്‌സി സർവീസ് നഷ്ടമായതിനാൽ സ്വകാര്യ ഗ്രൂപ്പായ ഗ്രാബിന് കൈമാറാൻ എസ്എംആർടി. ഇതുസംബന്ധിച്ച് ഗ്രാബ് കമ്പനിയുമായി ചർച്ചകൾ പുരോഗമിച്ചു വരികയാണെന്ന് എസ്എംആർടി അധികൃതർ ചൂണ്ടിക്കാട്ടി. 3400 ടാക്‌സികളുമായി 27 വർഷത്തിലധികമായി ഈ മേഖലയിൽ തുടർന്നു വരുന്ന എസ്എംആർടി ഗ്രാബുമായി ഉടൻ തന്നെ ഡീലിലെത്തുമെന്നണ് സൂചന. യൂബർ കാർ സർവീസിന്റെ പ്രധാന എതിരാളിയായ ഗ്രാബിന് ഇതോടെ രാജ്യത്ത് ടാക്‌സി മേഖലയിൽ പ്രധാന പങ്കാളിത്തം ഉറപ്പായി.
അതേസമയം എസ്എംആർടിയിലുള്ള ടാക്‌സി ജീവനക്കാരെ പുതിയ കൈമാറ്റം ബാധിക്കുമോയെന്ന് ആശങ്കയില്ലാതില്ല. എന്നാൽ തങ്ങളുടെ മുഴുവൻ ജീവനക്കാരേയും ഗ്രാബ് ഉൾപ്പെടുത്തണമെന്ന് എസ്എംആർടി നിർദേശിച്ചതായി റിപ്പോർട്ടുണ്ട്. ടാക്‌സി ബിസിനസ് ഒഴിവാക്കിക്കൊണ്ട് റെയിൽ ബിസിനസിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനുള്ള ശ്രമത്തിലാണ് എസ്എംആർടി. ടാക്‌സി മേഖല കൈമാറ്റം വിജയകരമായാൽ എസ്എംആർടി തങ്ങളുടെ നഷ്ടത്തിലോടുന്ന മറ്റു ബിസിനസുകൾ കൂടി കൈമാറിയേക്കാം എന്നും പറയപ്പെടുന്നു. എസ്എംആർടി ബസ് സർവീസുകൾ നിലവിൽ നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്.
2012 മുതൽ സർവീസ് നടത്തിവരുന്നതാണ് ഗ്രാബ്. സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ഇതിന് 780,000 ഡ്രൈവർമാരാണുള്ളത്. ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, മലേഷ്യ, വിയറ്റ്‌നാം, തായ്‌ലണ്ട്, സിംഗപ്പൂർ, മ്യാന്മർ എന്നിവിടങ്ങളിൽ ഗ്രാബ് സർവീസ് നടത്തി വരുന്നു.