കോട്ടയം: റബ്ബർവിലനിലവാരം ദിവസേന മൊബൈൽ ഫോൺ സന്ദേശമായി അറിയുന്നതിന് റബ്ബർബോർഡ് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനത്തിന്റെ വരിസംഖ്യ വർദ്ധിപ്പിച്ചു. സേവനനികുതിയുൾ പ്പെടെയുള്ള പുതുക്കിയ വാർഷികവരിസംഖ്യ 345 രൂപയാണ്. ആറുമാസത്തേക്കാണെങ്കിൽ 173 രൂപയാണ് അടയ്‌ക്കേണ്ടത്.

കേന്ദ്രഗവണ്മെന്റ് സേവനനികുതിയിൽ 0.5 ശതമാനം 'കൃഷി കല്യാൺ സെസ്സു' കൂടി ഏർപ്പെടുത്തിയതിനെത്തുടർന്നാണ് വരിസംഖ്യ വർദ്ധിപ്പിച്ചത്. വരിക്കാർക്ക് എല്ലാദിവസവും അന്താരാഷ്ട്രവില രാവിലെ 11 മണിക്കും ആഭ്യന്തരവില വൈകിട്ട് 4 മണിക്കും എസ്.എം.എസ്സ്. ആയി നൽകും.

വരിക്കാരാകുവാൻ താൽപര്യമുള്ളവർ പേര്, വിലാസം, പിൻകോഡ്, സന്ദേശം ലഭ്യമാക്കേൺ മൊബൈൽഫോൺ നമ്പർ എന്നീ വിവരങ്ങൾ റബ്ബർബോർഡിന്റെ പേരിൽ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഡെപ്യൂട്ടി ഡയറക്ടർ (മാർക്കറ്റിങ്), മാർക്കറ്റ് പ്രമോഷൻ വിഭാഗം, സെൻട്രൽ ലാബ് ബിൽഡിങ്, റബ്ബർഗവേഷണകേന്ദ്രം, കോട്ടയം-9 എന്ന വിലാസത്തിൽ അയയ്‌ക്കേതാണ്. (ഫോൺ നമ്പർ - 0481 2353311 - എക്സ്റ്റൻഷൻ 302/341/219).