ഡാളസ്: സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ റാഗിങ്ങിനെ പോലുംലജ്ജിപ്പിക്കുന്ന ഹെയ്‌സിങ്ങിന് നേതൃത്വം നൽകിയ കപ്പ ആൽഫ ഓർഡർനാഷണൽ ഓർഗനൈസേഷന്റെ എസ് എം യു ചാപ്റ്റർ ഒക്ടോബർ 4 ന്യൂണിവേഴ്‌സിറ്റി സസ്‌പെന്റ് ചെയ്തു. നാല് വർഷത്തേക്ക് സസ്‌പെൻഷൻകാലാവധിയെന്ന് യൂണിവേഴ്‌സിറ്റിയുടെ പത്രകുറിപ്പിൽ പറയുന്നു.

ഫ്രറ്റേണിറ്റി സംഘടനയിൽ പുതിയതായി അംഗത്വം എടുത്ത വിദ്യാർത്ഥികളെ അതിക്രൂരമായ പീഠനമുറകൾക്ക് വിധേയമാക്കിയതിനാണ് നടപടി.ഹാലപീനൊ തുടങ്ങിയവിവിധ മുളക്, ചുവന്നുള്ളി, പാൽ എന്നിവ നിർബന്ധമായി വയറു നിറയെകഴിപ്പിച്ച ശേഷം, ചർദ്ദിച്ചത് വസ്ത്രങ്ങൾ കൊണ്ട് തുടച്ചെടുത്ത് ആവസ്ത്രങ്ങൾ വിദ്യാർത്ഥികളെ ധരിപ്പിക്കുക. അടിമകളെപ്പോലെ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക തുടങ്ങിയ അതി ക്രൂരമായമർദ്ദനമുറകളാണ് ഫ്രറ്റേണിറ്റി സീനിയർ അംഗങ്ങൾ ജൂനിയർവിദ്യാർത്ഥികൾക്ക് നേരെ പ്രയോഗിച്ചതെന്ന് ഡാളസ് ഓഫീസ് ഓഫ് സ്‌കൂൾനടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഈ സംഘടനയിലെ അംഗങ്ങളോട് ശനിയാഴ്ചക്കുള്ളിൽ റൂം ഒഴിയണമെന്നും, എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും യൂണിവേഴ്‌സിറ്റി അധികൃതർകർശന നിർദ്ദേശം നൽകിയിട്ടുണ്ട്.