സീറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി ചാപ്റ്റർ നാലാം വാർഷിക ആഘോഷവും കുടുംബസംഗമവും ഇഗ്‌നൈറ്റ് 2k17 എന്ന പേരിൽ മുസ്സഫ കോക്കനട്ട് ലഗൂൺ റസ്റ്റോറന്റിൽ ഹാളിൽ സംഘടിപ്പിച്ചു. വാർഷിക വിളംബര റാലിയോടെ തുടങ്ങിയ വാർഷിക ആഘോഷം കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം സലോമി മാത്യു കാഞ്ഞിരക്കാട്ട് ഉത്ഘാടനം ചെയ്തു.

SMYM പ്രസിഡന്റ് ജേക്കബ് ചാക്കോ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടോം ജോസ് സ്വാഗതവും നോബിൾ കെ ജോസഫ് നന്ദിയും അർപ്പിച്ചു . ബിജു ഡൊമിനിക് , ബിജു മാത്യു തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ടോം ഉഴുന്നാലിൽ അച്ചനെ മോചിപ്പിക്കുവാൻ പരിശ്രമിച്ച പോൾ ഹിൻഡർ പിതാവിന് നന്ദിയും അഭിനന്ദനവും അർപ്പിച്ചു കൊണ്ടുള്ള പ്രമേയം റോയ്മോൻ അവതരിപ്പിച്ചു.മാതൃസഭയോടുള്ള സ്‌നേഹത്താൽ, പ്രതിസന്ധിയിലും തളരാതെ യുവജനങ്ങൾ ഒരുമിച്ചു കൂടുന്നത് അഭിനന്ദനാർഹമാണെന്നു ഉത്ഘാടനം നിർവഹിച്ചു കൊണ്ട് സലോമി മാത്യു അഭിപ്രായപ്പെട്ടു .

SMYM ഗ്ലോബൽ ഡയറക്ടർ ജോസഫ് ആലഞ്ചേരി അച്ചന്റെ ആശംസ സന്ദേശം അംഗങ്ങളിൽ പുത്തൻഉണർവേകി. കഴിഞ്ഞ വർഷത്തെ ഭാരവാഹികൾക്കുള്ള മൊമെന്റോ വിതരണം, കുട്ടികളുടെ കലാപരിപാടികൾ , വിവിധ മത്സരങ്ങൾക്കുള്ള സമ്മാനവിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ടു . വിവിധ സോണുകളിൽ ഷാബിയാ - B സോൺ മികച്ച സോൺ ആയി തിരഞ്ഞെടുക്കപ്പെട്ടു. SMYM അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണ ഉത്ഘാടനം അബുദാബി SMYM പ്രഥമ പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യൻ കൗൺസിൽ അംഗം ബിജു ഡൊമിനികിന് നൽകി നിർവഹിച്ചു. SMYM മ്യൂസിക് ടീം ഷിജോയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഇഗ്‌നൈറ്റ് മ്യൂസിക് ഫെസ്റ്റ് വാർഷികത്തിന് കൂടുതൽ മിഴിവേകി. ജിബിൻ ജോസഫ് , ടിൻസൺ ദേവസിയ , ജേക്കബ് കുരുവിള , എൽജോ സന്തോഷ് , റോസി ബിജു തുടങ്ങിയവർ ഗാനങ്ങളവതരിപ്പിച്ചു

വാർഷിക സമ്മേളനത്തിൽ വച്ച് 2017 -2018 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു . ഭാരവാഹികൾ : പ്രസിഡന്റ് -ജേക്കബ് ചാക്കോ , വർക്കിങ് പ്രസിഡന്റ് - നിക്കി കാഞ്ഞിരക്കാട്ട് , വൈസ് പ്രെസിഡണ്ട് - ടിൻസൺ ദേവസിയ , ഡെറ്റി ജോജി , ജനറൽ സിക്രട്ടറി - ജസ്റ്റിൻ കെ മാത്യു , സിക്രട്ടറി - ജേക്കബ് കുരുവിള , ആൽഫി ജോസഫ് , സിനി ഡാൽജൻ , ട്രെഷറർ - ജിതിൻ ജോണി , ജോയിന്റ് ട്രഷറർ - ജിന്റോ ജെയിംസ് , എക്‌സി . കമ്മിറ്റി അംഗങ്ങൾ - മിന്റു അബ്രഹാം , ജോർജ്ജ് ദേവസിയ , സിജോ ഫ്രാൻസിസ് , ജീമോൾ റോളി . ഓർഗനൈസർ - ജിബിൻ ഫ്രാൻസിസ് , ആനിമേറ്റർ - ടോം ജോസ് , ഷാനി ബിജു . SMYM കൗൺസിൽ അംഗങ്ങൾ - ബിജു ഡൊമിനിക് , ബിജു മാത്യു , സുനിൽ സെബാസ്റ്റ്യൻ , റോയ്മോൻ , നോബിൾ കെ ജോസഫ് .

വാർഷിക ആഘോഷങ്ങൾക്ക് ജേക്കബ് ചാക്കോ , ജിജോ പി തോമസ് , ബിജു തോമസ് , ജിന്റീൻ , ജോപ്പൻ ജോസ് , ഷാനി ബിജു , ജെസ്റ്റിൻ കെ മാത്യു,തോംസൺ ആന്റോ, ജിന്റോ ജെയിംസ്, റോയ്മോൻ , നോബിൾ കെ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി .