- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻബറയിലെ സീറോ മലബാർ യുവജനങ്ങൾ വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായി
കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ സീറോ മലബാർ യുവജനങ്ങൾ ലുക്കേമിയ ഫൗണ്ടേഷന്റെ വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായി സാമൂഹിക സേവന രംഗത്തു മാതൃകയായി. സ്വന്തം തലമുടി ഷേവ് ചെയ്തു അതിന്റെ സ്പോൺസർഷിപ്പ് വഴി പണം സമാഹരിച്ചു ലുക്കീമിയ ഫൗണ്ടേഷന്റെ പ്രവർത്തനത്തിന് നൽകുകയാണ് പദ്ധതി. കാൻബറ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയിലെ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അംഗങ്ങളാണ് ഓസ്ട്രേലിയൻ യുവജനങ്ങൾക്ക് ആകെ മാതൃക ആയത്. വികാരിയും സംഘടന ഡയറക്ടറുമായ ഫാ. മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ നടന്ന വേൾഡ് ഗ്രേറ്റസ്‌റ് ഷേവ് വഴി ഇതുവരെ 6657 ഡോളർ സമാഹരിക്കുവാൻ സംഘടനക്ക് കഴിഞ്ഞു. 8000 ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ സമാഹരിക്കുന്ന മുഴുവൻ തുകയും ലുക്കീമിയ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായി നൽകും. ഒരു യുവതിയടക്കം ഇതിൽ പങ്കെടുത്തു. ഫാ. മാത്യു കുന്നപ്പിള്ളിൽ, ജെസ്റ്റിൻ സി. ടോം, ഫ്രാങ്ക്ളിൻ വിൽസൺ, ഡെറിക് മാത്യു, ജെയ്സ് ജോസഫ് പെരുന്നിലത്തിൽ, ആൽഫ്രഡ് ജെയിംസ്, കെൽവിൻ അബ്രഹാം, കെവിൻ അബ്രഹാം, തോമസ്‌കുട്ടി മാത്യു, അഗസ്റ്റി
കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ സീറോ മലബാർ യുവജനങ്ങൾ ലുക്കേമിയ ഫൗണ്ടേഷന്റെ വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായി സാമൂഹിക സേവന രംഗത്തു മാതൃകയായി.
സ്വന്തം തലമുടി ഷേവ് ചെയ്തു അതിന്റെ സ്പോൺസർഷിപ്പ് വഴി പണം സമാഹരിച്ചു ലുക്കീമിയ ഫൗണ്ടേഷന്റെ പ്രവർത്തനത്തിന് നൽകുകയാണ് പദ്ധതി. കാൻബറ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയിലെ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അംഗങ്ങളാണ് ഓസ്ട്രേലിയൻ യുവജനങ്ങൾക്ക് ആകെ മാതൃക ആയത്. വികാരിയും സംഘടന ഡയറക്ടറുമായ ഫാ. മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ നടന്ന വേൾഡ് ഗ്രേറ്റസ്‌റ് ഷേവ് വഴി ഇതുവരെ 6657 ഡോളർ സമാഹരിക്കുവാൻ സംഘടനക്ക് കഴിഞ്ഞു. 8000 ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ സമാഹരിക്കുന്ന മുഴുവൻ തുകയും ലുക്കീമിയ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായി നൽകും. ഒരു യുവതിയടക്കം ഇതിൽ പങ്കെടുത്തു.
ഫാ. മാത്യു കുന്നപ്പിള്ളിൽ, ജെസ്റ്റിൻ സി. ടോം, ഫ്രാങ്ക്ളിൻ വിൽസൺ, ഡെറിക് മാത്യു, ജെയ്സ് ജോസഫ് പെരുന്നിലത്തിൽ, ആൽഫ്രഡ് ജെയിംസ്, കെൽവിൻ അബ്രഹാം, കെവിൻ അബ്രഹാം, തോമസ്‌കുട്ടി മാത്യു, അഗസ്റ്റിൻ ബെന്നി, എഡ്വിൻ തോമസ്, ജോയൽ ബിജു, അഭിഷേക് ബെന്നി, പ്രിൻസ് സെബാസ്റ്റ്യൻ, ഫിഡൽ അഗസ്റ്റിൻ, ആൽബർട്ട് ജെയിംസ് , ജെയിംസ് ഇഗ്നെഷിയസ് എന്നിവരാണ് വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായത്.