- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി ഘടകം വാർഷിക ഔട്ടിങ്ങ് സംഘടിപ്പിച്ചു
സീറോ മലബാർ സഭയുടെ ഏക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി ഘടകം വാർഷിക ഔട്ടിങ്ങ് സംഘടിപ്പിച്ചു . ബനിയാസ് അൽ വത്ബ പാർക്കിൽ വച്ച് വെള്ളിയാഴ്ച രാവിലെ മുതൽ നടത്തിയ ഔട്ടിങ്ങിൽ കുട്ടികളും കുടുംബങ്ങളും യുവജനങ്ങളും വളരെ താൽപര്യപൂർവ്വം പങ്കെടുത്തു. ഔട്ടിങ് കോർഡിനേറ്റർ ജിബിൻ ഫ്രാൻസിസ് സ്വാഗതവും SMYM രക്ഷാധികാരി ബിജു മാത്യു ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. SMYM പ്രെസിഡന്റ് ജേക്കബ് ചാക്കോ മാർഗ്ഗനിർദേശങ്ങൾ അംഗങ്ങൾക്ക് നൽകുകയും തോമസ് ആന്റോ നന്ദി അർപ്പിക്കുകയും ചെയ്തു. ക്വിസ് മത്സരം, വടം വലി, മമ്മി ഡ്രെസ്സിങ്, ഫാമിലി പൊരുത്തം , ബലൂൺ പൊട്ടിക്കൽ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വിജ്ഞാനവും വിനോദവും പകർന്നു നൽകിയ മത്സരങ്ങൾ ഔട്ടിങ്ങ് കൂടുതൽ ആസ്വാദ്യകരമാക്കി. മത്സരങ്ങളിൽ ജിനോ നേതൃത്വം നൽകിയ ടീം ഒന്നാമതെത്തി കിരീടം സ്വന്തമാക്കി . ഔട്ടിങ്ങിനു ജോജി അലക്സാണ്ടർ , പീറ്റർ ചാക്കോ , ജെസ്റ്റിൻ കെ മാത്യു , ജിന്റിൻ പി ജോസ് ,സുനിൽ സെബാസ്റ്റിൻ , മിന്റു അബ്രഹാം തുടങ്ങിയവരും ടീം ക്യാപ്റ്റന്മാരായ
സീറോ മലബാർ സഭയുടെ ഏക യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് അബുദാബി ഘടകം വാർഷിക ഔട്ടിങ്ങ് സംഘടിപ്പിച്ചു . ബനിയാസ് അൽ വത്ബ പാർക്കിൽ വച്ച് വെള്ളിയാഴ്ച രാവിലെ മുതൽ നടത്തിയ ഔട്ടിങ്ങിൽ കുട്ടികളും കുടുംബങ്ങളും യുവജനങ്ങളും വളരെ താൽപര്യപൂർവ്വം പങ്കെടുത്തു. ഔട്ടിങ് കോർഡിനേറ്റർ ജിബിൻ ഫ്രാൻസിസ് സ്വാഗതവും SMYM രക്ഷാധികാരി ബിജു മാത്യു ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു.
SMYM പ്രെസിഡന്റ് ജേക്കബ് ചാക്കോ മാർഗ്ഗനിർദേശങ്ങൾ അംഗങ്ങൾക്ക് നൽകുകയും തോമസ് ആന്റോ നന്ദി അർപ്പിക്കുകയും ചെയ്തു. ക്വിസ് മത്സരം, വടം വലി, മമ്മി ഡ്രെസ്സിങ്, ഫാമിലി പൊരുത്തം , ബലൂൺ പൊട്ടിക്കൽ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വിജ്ഞാനവും വിനോദവും പകർന്നു നൽകിയ മത്സരങ്ങൾ ഔട്ടിങ്ങ് കൂടുതൽ ആസ്വാദ്യകരമാക്കി.
മത്സരങ്ങളിൽ ജിനോ നേതൃത്വം നൽകിയ ടീം ഒന്നാമതെത്തി കിരീടം സ്വന്തമാക്കി . ഔട്ടിങ്ങിനു ജോജി അലക്സാണ്ടർ , പീറ്റർ ചാക്കോ , ജെസ്റ്റിൻ കെ മാത്യു , ജിന്റിൻ പി ജോസ് ,സുനിൽ സെബാസ്റ്റിൻ , മിന്റു അബ്രഹാം തുടങ്ങിയവരും ടീം ക്യാപ്റ്റന്മാരായ ജോർജ്ജ് ദേവസ്യ , ആൽഫി , ജിന്റോ ജെയിംസ് , ജിനോ തുടങ്ങിയവരും നേതൃത്വം നൽകി .