ൾ അയർലണ്ട് സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെനേതൃത്വത്തിൽ യുവജനങ്ങൾക്കായുള്ള ഓൺലൈൻ ധ്യാനം മാർച്ച് 28 ഞായറാഴ്‌ച്ച നടത്തപ്പെടുന്നു. യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. ബിനോജ് മുളവരിക്കൽ ധ്യാനം നയിക്കും. ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ വൈകിട്ട് 7 വരെ ആയിരിക്കും ധ്യാനം.

യുവജനങ്ങളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി, ഗാന ശുശ്രൂഷ, അനുഭവ സാക്ഷ്യങ്ങൾ, ആരാധന എന്നിവയോടുകൂടിയാണു ഈസ്റ്റർ ഒരുക്ക ധ്യാനം നടത്തപ്പെടുക. വിശുദ്ധ കുർബാനയോടു കൂടി ധ്യാനം സമാപിക്കും. യൂട്യൂബ് വഴിയോ, സൂം വഴിയോ ധ്യാനത്തിൽ പങ്കെടുക്കാം. അയർലണ്ടിലെ എല്ലാ യുവജനങ്ങളേയും കുടുബങ്ങളേയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നതായ് എസ്. എം. വൈ. എം നേതൃത്വം അറിയിച്ചു.