- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
എസ്എൻ കോളേജ്
കണ്ണൂർ: തോട്ടട എസ്. എൻ കോളേജിലെ ബിരുദ പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകി. സെക്കൻഡ് സെമസ്റ്റർ ബിരുദ ബിഎ / ബി.എസ്.സി/ ബി.കോം പരീക്ഷയുടെ പാർട്ട് ഒന്ന് പരീക്ഷയായിരുന്നു ബുധനാഴ്ച നടക്കേണ്ടിയിരുന്നത്. 2019 അഡ്മിഷൻ കുട്ടികളാണ് പരീക്ഷ എഴുതിയത്. പാർട്ട് രണ്ട് പരീക്ഷയുടെ ചോദ്യ പേപ്പർ ആണ്
നൽകിയത്. റീഡിങ്സ് ഓൺ ലൈഫ് ആൻഡ് നാച്വർ ആണ് ഒന്നാം പേപ്പർ. റീഡിങ്സ് ഓൺ ജൻഡർ ആണ് രണ്ടാം പേപ്പർ. പിന്നീട് ഒന്നാം പേപ്പർ നൽകുകയും വ്യാഴാഴ്ച നടക്കേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ മാറ്റുകയും ചെയ്തു.സംഭവത്തിൽ കോളേജ് അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story


