- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
62 വയസ്സുള്ള പെരുമ്പാമ്പ് ഇട്ടത് ഏഴു മുട്ടകൾ
സെന്റ് ലൂയിസ്: സെന്റ് ലൂയിസ് മൃഗശാലയിലെ 62 വയസുള്ള പെരുമ്പാമ്പ് 7 മുട്ടകൾ ഇട്ടതു മൃഗശാല അധികൃതരെ അദ്ഭുതപ്പെടുത്തി. പെരുമ്പാമ്പ് കഴിഞ്ഞ 15 വർഷമായി ആൺ പാമ്പിന്റെ സാമീപ്യം ഇല്ലാതെയാണ് മുട്ട ഇട്ടതെന്ന് മൃഗശാല അധികൃതർ പറയുന്നു.
961 ൽ ഒരു സ്വകാര്യ വ്യക്തി പെരുമ്പാമ്പിനെ മൃഗശാലയ്ക്ക് നൽകുമ്പോൾ മൂന്നു വർഷം പ്രായമായിരുന്നു ഉണ്ടായിരുന്നത്. മിഷിഗൺ യൂണിവേഴ്സിറ്റി സുവോളജി മ്യൂസിയത്തിന്റെ പഠനത്തിൽ ഒരു പെരുമ്പാമ്പിന്റെ ആയുസ് 20 വർഷമാണെന്നാണ് കണക്കാക്കിയിട്ടുള്ളത്.
സെന്റ് ലൂയിസ് മൃഗശാലയിൽ 31 വയസു പ്രായമുള്ള ഒരു ആൺ പെരുമ്പാമ്പ് കൂടിയുണ്ട്. ഇരുവരെയും പ്രദർശനത്തിനുപയോഗിക്കാറില്ല. ബോൾ പൈതൺ വർഗത്തിൽ ഉൾപ്പെടുന്ന ഇവ സെൻട്രൽ ആൻഡ് വെസ്റ്റേൺ ആഫ്രിക്കയിലാണ് കൂടുതൽ കണ്ടു വരുന്നത്.
2009 ലും പെരുമ്പാമ്പ് മുട്ടയിട്ടിരുന്നെങ്കിലും അതിനായുസ് ഉണ്ടായിരുന്നില്ല. ഇപ്പോൾ ലഭിച്ച മുട്ടകളിൽ മൂന്നെണ്ണം ഇൻകുബേറ്ററിൽ സൂക്ഷിച്ചിട്ടുണ്ട്. രണ്ടെണ്ണം പഠനത്തിനായി ഉപയോഗിക്കും. രണ്ടെണ്ണം ഉപയോഗശൂന്യമാണെന്ന് അധികൃതർ അറിയിച്ചു.
ഇണ ചേർന്നതിനുശേഷം ആൺ വർഗത്തിൽ നിന്നു സ്വീകരിക്കുന്ന ബീജം സൂക്ഷിച്ചുവച്ച് പിന്നീട് ബീജസങ്കലനം നടത്താനുള്ള കഴിവു ചിലയിനം പാമ്പുകൾക്കുണ്ട്.