- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനേകം പാമ്പുകൾക്കൊപ്പം ജീവിച്ച് ജീവിതമാഘോഷിച്ച യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പെരുമ്പാമ്പ് ശ്വാസം മുട്ടിച്ച് കൊന്നുവെന്ന നിഗമനത്തിൽ പൊലീസ്
കൂറ്റൻ പെരുമ്പാമ്പുകളെ വളർത്തുകയും അവയ്‌ക്കൊപ്പം ജീവിക്കുകയും ചെയ്ത 31-കാരനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാമ്പുകളുമൊത്തുള്ള സഹവാസത്തിലൂടെ പ്രശസ്തനായ ചർച്ച് ക്രൂക്കാമിലെ ഡാൻ ബ്രണ്ടന്റെ മൃതദേഹമാണ് അദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ ഓഗസ്റ്റ് 25-ന് കാണപ്പെട്ടത്. സമീപത്തുതന്നെ ഒരു പെരുമ്പാമ്പുമുണ്ടായിരുന്നു. പെരുമ്പാമ്പ് ശ്വാസംമുട്ടിച്ച് കൊന്നതാവാമെന്നാണ് പൊലീസ് കരുതുന്നത്. വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പുകളെ ഡാൻ വളർത്തിയിരുന്നു. ഇവയ്‌ക്കൊപ്പം നിന്നുള്ള ചിത്രങ്ങളും അദ്ദേഹത്തെ പ്രശസ്തനാക്കി. മാതാപിതാക്കൾക്കൊപ്പമാണ് ഡാൻ താമസിച്ചിരുന്നത്. അവർ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസെത്തിയത്. പൊലീസെത്തുമ്പോൾ പെരുമ്പാമ്പുകളിലൊന്ന് കൂട്ടിൽനിന്നിറങ്ങി ഡാനിന്റെ സമീപത്തുണ്ടായിരുന്നു. ഈ പാമ്പുതന്നെയാകാം ഡാനിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് കരുതുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാഫലവു
കൂറ്റൻ പെരുമ്പാമ്പുകളെ വളർത്തുകയും അവയ്‌ക്കൊപ്പം ജീവിക്കുകയും ചെയ്ത 31-കാരനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാമ്പുകളുമൊത്തുള്ള സഹവാസത്തിലൂടെ പ്രശസ്തനായ ചർച്ച് ക്രൂക്കാമിലെ ഡാൻ ബ്രണ്ടന്റെ മൃതദേഹമാണ് അദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ ഓഗസ്റ്റ് 25-ന് കാണപ്പെട്ടത്. സമീപത്തുതന്നെ ഒരു പെരുമ്പാമ്പുമുണ്ടായിരുന്നു. പെരുമ്പാമ്പ് ശ്വാസംമുട്ടിച്ച് കൊന്നതാവാമെന്നാണ് പൊലീസ് കരുതുന്നത്.
വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പുകളെ ഡാൻ വളർത്തിയിരുന്നു. ഇവയ്‌ക്കൊപ്പം നിന്നുള്ള ചിത്രങ്ങളും അദ്ദേഹത്തെ പ്രശസ്തനാക്കി. മാതാപിതാക്കൾക്കൊപ്പമാണ് ഡാൻ താമസിച്ചിരുന്നത്. അവർ വിവരമറിയിച്ചതനുസരിച്ചാണ് പൊലീസെത്തിയത്. പൊലീസെത്തുമ്പോൾ പെരുമ്പാമ്പുകളിലൊന്ന് കൂട്ടിൽനിന്നിറങ്ങി ഡാനിന്റെ സമീപത്തുണ്ടായിരുന്നു. ഈ പാമ്പുതന്നെയാകാം ഡാനിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് കരുതുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും കിട്ടിയാൽ മാത്രമേ യഥാർഥ മരണകാരണം കണ്ടെത്താനാവൂ. ഡാനിന്റെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.
പെരുമ്പാമ്പ് ചുറ്റിവരിഞ്ഞതാണ് മരണകാരണമെങ്കിൽ, ബ്രിട്ടനിൽ അത്തരത്തിലുള്ള ആദ്യമരണമാകും ഇത്. എന്നാൽ, ഡാനിന്റെ സുഹൃത്തുക്കൾ അത് വിശ്വസിക്കുന്നില്ല. ്ഡാനുമായി വളരെയേറെ ഇണക്കത്തിലായിരുന്നു പാമ്പുകളെന്ന് അവർ പറയുന്നു. പെരുമ്പാമ്പുകൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നത് ഇരയെമാത്രമാണ്. ഇവിടെ അങ്ങനെ സംഭവിച്ചിട്ടില്ലാത്തതാണ് സംശയം കൂട്ടുന്നത്.