പ്രണയിനി പിണങ്ങിപ്പോയതിനെ തുടർന്ന് കാമുകൻ ആത്മഹത്യ ചെയ്യുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാൽ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിലുള്ള അർലാൻ വലീവ്(31) എന്ന ഈ കാമുകന്റെ ആത്മഹത്യ വേറിട്ട് നിൽക്കുന്നത് അതിന് സ്വീകരിച്ച് രീതി കൊണ്ടാണ്. പാമ്പുകളെ വളർത്തി ജീവിച്ചിരുന്ന ഈ യുവാവ് പ്രണയനൈരാശ്യത്തെ തുടർന്ന് സ്വയം ജീവനൊടുക്കിയത് പാമ്പുകളെ കൊണ്ട് കടിപ്പിച്ച് കൊണ്ടാണ്. ഇതിന് പുറമെ തന്റെ ഈ വ്യത്യസ്തമായ ആത്മഹത്യയുടെ ദൃശ്യങ്ങൾ വീഡിയോ ബ്ലോഗർ കൂടിയായ ഇയാൾ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു. എന്തായാലും ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

പാമ്പ് തന്നെ കടിക്കുന്നതും മരണത്തിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണിക്കുന്നില്ലെങ്കിലും ഇയാളുടെ കൈയിൽ പാമ്പ് കടിച്ചിരിക്കുന്നതിന്റെ പാട് കാഴ്ചക്കാർക്ക് ദൃശ്യമാക്കുന്നുണ്ട്. ഫൂട്ടേജിന്റെ അവസാനത്തിൽ യുവാവ് തന്റെ കസാരയിൽ നിന്നുമെഴുന്നേറ്റ് വേച്ച് വേച്ച് ക്യാമറയ്ക്ക് നേരെ വരുന്നത് കാണാം. ഇയാൾ ബാത്ത് റൂമിനടുത്തേക്കാണ് നടന്ന് വരുന്നതെന്നാണ് കരുതുന്നത്. തുടർന്ന് അയാൾ അധികം വൈകാതെ മരിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. നിരവധി പ്രശസ്തമായ യൂട്യൂബ് ചാനലുകളും നടത്തിയ പേരിൽ വലീവും മുൻ ഭാര്യ കാത്യ പ്യാതിസ്‌കിനയും റഷ്യയിൽ പ്രശസ്തരായിരുന്നു.

തങ്ങളുടെ പാമ്പുകളും വളർത്ത് പൂച്ചകളുമായിരുന്നു ഈ ചാനലുകളിൽ നിറഞ്ഞ് നിന്നിരുന്നത്. ഇവരുടെ ചാനലുകൾക്ക് ആയിരക്കണക്കിന് ഫോളോവേഴ്‌സുമുണ്ടായിരുന്നു. തന്നെ ഭാര്യ ചതിച്ചുവെന്ന് വലീവ് ഓഗസ്റ്റ് 4ന് വെളിപ്പെടുത്തിയിരുന്നുവെന്ന് സുഹൃത്തുക്കൾ ഓർമിക്കുന്നു. തന്നെ ചതിച്ച ഭാര്യയെ വലീവ് അടിച്ചിരുന്നുവെന്നും അതിനെ തുടർന്ന് അവർക്ക് തലച്ചോറിന് പരുക്കേറ്റിരുന്നുവെന്നും റിപ്പോർട്ടുണ്ട്. എന്നാൽ താൻ അവളോട് ചെയ്ത ആക്രമത്തിൽ പശ്ചാത്തപിച്ച് വലീവ് സെപ്റ്റംബർ 21ന് പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധം ജൂലൈയിൽ അവസാനിച്ചിരുന്നുവെന്ന് വലീവ് അന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

താൻ നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യത്തിന്റെ സമയമായിരിക്കുന്നുവെന്നാണ് മരണം വെളിപ്പെടുത്തുന്ന ലൈവ്‌സ്ട്രീമിൽ വലീവ് കാഴ്ചക്കാരോട് പറയുന്നത്. വീഡിയോയിൽ പാമ്പ് അദ്ദേഹത്തെ കടിക്കുന്നതിന്റെ സ്വരവും കേൾക്കാം. താൻ മരിക്കുകയാണെങ്കിൽ മരിക്കുമെന്ന് തുടർന്ന് കാഴ്ചക്കാരോട് വലീവ് പറയുന്നതും കാണാം. താൻ ഇനി കുറച്ച് സമയം കൂടി മാത്രമേ നിങ്ങൾക്കൊപ്പമുണ്ടാവൂ എന്ന് പാമ്പ് കടിയേറ്റതിനെ തുടർന്ന് യുവാവ് പറയുന്നുമുണ്ട്. തന്റെ ഭാര്യ കാത്യയ്ക്കുന്ന അവസാന സന്ദേശം മൊബൈലിൽ ഉണ്ടെന്നും വലീവ് വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് അയാൾ വേഗത്തിൽ ശ്വാസം കഴിക്കുന്നുണ്ട്. കണ്ണുകൾ വട്ടം ചുറ്റാൻ തുടങ്ങുന്നതും കാണാം. താൻ ഭാര്യയെ വളരെയേറെ സ്‌നേഹിക്കുന്നുണ്ടെന്ന് പാമ്പ് കടിച്ച പാട് കാട്ടി യുവാവ് കാഴ്ചക്കാരോട് പറയുന്നു. തുടർന്ന് കാത്യയുടെ മൊബൈൽ നമ്പർ പറയുന്ന യുവാവ് ഇതിൽ അവളെ വിളിച്ച് ആരെങ്കിലും തന്റെ മരണം പറയുകയും തുടർന്ന് അവൾ വന്ന് തന്നെ കാണുകയും ചെയ്താൽ തനിക്ക് സന്തോഷമായെന്നും വലീവ് പറയുന്നു. എന്നാൽ മുൻ ഭാര്യ കത്യ ഈവീഡിയോയോട് പ്രതികരിച്ചിട്ടില്ല.