മ്പൻ പെരുമ്പാമ്പിനെ പിടികൂടി അതിനെ വിൽക്കാനായി ബൈക്കിൽ കൊണ്ടുപോകവെ, പാമ്പ് കഴുത്തിൽചുറ്റി പാമ്പുപിടിത്തക്കാരൻ ശ്വാസം മുട്ടി മരിച്ചു. 35-കാരനായ സെയിം ഖാലിസ് കോസ്‌നനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ഞായറാഴ്ച പുലർച്ചെ മലേഷ്യയിലെ സെലംഗോർ സംസ്ഥാനത്ത് ക്വാല ലംഗാത്തിലാണ് കാണപ്പെട്ടത്.

താൻ പാമ്പിനെ പിടികൂടി വിൽക്കാൻ പോവുകയാണെന്ന് ഇയാൾ സഹോദരിയോട് പറഞ്ഞിരുന്നു. പാമ്പ് ചുറ്റിവരിഞ്ഞ നിലയിൽ റോഡരുകിലിലായാണ് ഇയാളുടെ മൃതദേഹം കണ്ടത്. ജനക്കൂട്ടം പാമ്പിനെ കൊന്ന് കോസ്‌നനെ മോചിപ്പിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നതായി ക്വാല ലാംഗത്ത് പൊലീസ് തലവൻ അസിസാൻ തുക്കിമാൻ പറഞ്ഞു.

പാമ്പ് ചുറ്റിവരിയാൻ തുടങ്ങിയതോടെ, കോസ്‌നൻ ബൈക്കിൽനിന്ന് നിലത്തേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. നിലത്തുവീണ കോസ്‌നനെ പാമ്പ് വീണ്ടും വരിഞ്ഞ് മുറുക്കി. അടുത്തുള്ള ബാന്റിങ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു. ശ്വാസം മുട്ടി മരിച്ചതാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

പാമ്പിന്റെ തല കോസ്‌നൻ മുറുക്കിപ്പിടിച്ചിട്ടുണ്ടായിരുന്നുവെന്നും വാഹനമോടിക്കുന്നതിനിടെ, പിടി അയഞ്ഞപ്പോൾ പാമ്പ് വരിഞ്ഞ് മുറുക്കുകയായിരുന്നുവെന്നുമാണ് കരുതുന്നതെന്ന് കോസ്‌നന്റെ സഹോദരീ ഭർത്താവ് മുഹമ്മദ് നൂർ റഡിമാൻ പറഞ്ഞു. വീട്ടിലെത്തി പാമ്പിനെ പിടിക്കാനുള്ള ഉപകരണങ്ങളുമായി പോയ കോസ്‌നൻ, താൻ പാമ്പിനെ വിൽക്കാൻ കൊണ്ടുപോകുമെന്ന കാര്യവും വ്യക്തമാക്കിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.