- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബദ്ധത്തിൽ വായിലകപ്പെട്ട പാമ്പിനെ വിട്ടാലും കൊന്നാലും ആപത്ത്; മരിക്കും മുമ്പ് ശത്രുവിനെ കൊല്ലാൻ പൊരിഞ്ഞ പോരാട്ടം; പാമ്പും കഴുതയും തമ്മിലുള്ള ജീവന്മരണ പോരാട്ടം വീഡിയോ കാണാം
ഉഗ്രവിഷമുള്ള പാമ്പ് അബദ്ധത്തിൽ വായിലായി. വിട്ടാലും അപകടം, വിട്ടില്ലെങ്കിലും അപകടം. ഒടുവിൽ, മരിക്കും മുമ്പ് വായിൽ അകപ്പെട്ട ശത്രുവിനെ വകവരുത്താൻ തന്നെ തീരുമാനിച്ചു. പാമ്പിനെ കൊന്ന് നിമിഷങ്ങൾക്കുള്ളിൽ കഥയിലെ നായകനും മരിച്ചുവീണു. സിനിമാ കഥയെ വെല്ലുന്ന സംഭവത്തിൽ നായകൻ ഒരു കഴുതയാണ്. കഴുതയും പാമ്പും തമ്മിലുള്ള ജീവന്മരണ പോരാട്ടത്തിന്റെ രാജസ്ഥാനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
രാജസ്ഥാനിലെ പ്രതാപ്ഗഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഓഗസ്റ്റ് 25നാണ് സംഭവം. മാഹി നദിത്തീരത്ത് പാമ്പിനെ കഴുത കടിച്ചു കുടയുന്നതാണ് വീഡിയോയിലുള്ളത്. നദീത്തീരത്ത് പുല്ല് മേയുകയായിരുന്നു കഴുത. അതിനിടെയാണ് യാദൃച്ഛികമായി വിഷമുള്ള പാമ്പ് കഴുതയുടെ വായിൽ കുടുങ്ങിയത്. പാമ്പിനെ വിഴുങ്ങാൻ കഴുത തയ്യാറായില്ല. അതേസമയം വിട്ടുകളയാനും കഴുത മുതിർന്നില്ല. പാമ്പിന്റെ പകുതി കഴുതയുടെ വായിലും അവശേഷിക്കുന്നത് പുറത്ത് തൂങ്ങിക്കിടക്കുന്ന നിലയിലുമാണ് ദൃശ്യങ്ങൾ.
വായിൽ വച്ച് രക്ഷപ്പെടുന്നതിന്റെ ഭാഗമായി പാമ്പ് പലതവണ വിഷം ചീറ്റി. വായ് മുഴുവൻ വിഷം പരക്കാൻ ഇത് കാരണമായി. എന്നാൽ വിട്ടുകളയാൻ കഴുത തയ്യാറായില്ല. പാമ്പിനെ കഴുത പല്ലു കൊണ്ട് ചവച്ചരച്ചു. മിനിറ്റുകൾ നീണ്ട പോരാട്ടത്തിന് ഒടുവിൽ പാമ്പ് ചത്തു. അൽപ്പനേരം കഴിഞ്ഞപ്പോൾ വിഷത്തിന്റെ ഫലമായി കഴുതയും ചത്തു.
राजस्थान के प्रतापगढ़ में एक गधे ने सांप को चबा डाला, काफी देर तक गधा मुंह में फंसे को चबाने की कोशिश करता रहा, लेकिन आखिरकार गधे और सांप दोनों की मौत हो गई pic.twitter.com/oGwvJODjmu
- Ajayendra Rajan Shukla (@AjayendraR) August 25, 2020
മറുനാടന് ഡെസ്ക്