ജീവിതത്തിൽ റിസ്‌ക് എടുക്കണമെന്നാണ് പൊതുവെ പറയാറ്. എന്നാൽ ചില റിസ്‌കുക്കൾ നമുക്ക് നൽകുക വിപരീത ഫലങ്ങളാകും.പാമ്പ് ഉൾപ്പടെയുള്ള ഉരഗങ്ങളെ വളർത്തുന്നതും പരിപാലിക്കുന്നതുമൊക്കെ അത്തരത്തിൽ കടുപ്പമേറിയ പ്രവൃത്തി തന്നെയാണ്.അത്തരം ജോലികൾ ഇഷ്ടത്തോടെ ചെയ്യുന്നവരും ഉണ്ട്.അത്തരത്തിലൊരാളാണ് ജെയ് ബ്രൂവെർ.

കലിഫോർണിയയിലെ റെപ്ടൈൽ സൂവിന്റെ സ്ഥാപകനാണ് ജെയ്. പാമ്പുകളോടുള്ള ഇഷ്ടം കൊണ്ടാണ് ഇവയ്ക്കായി ഒരു സൂ തന്നെ ജെയ് ഒരുക്കിയത്. പാമ്പുകൾ മാത്രമല്ല മറ്റ് ഉരഗവർഗത്തിലുള്ള ജീവികളും ഈ മൃഗശാലയിലുണ്ട്. ഉടുമ്പുകളെയും പാമ്പുകളെയും മുതലകളെയുമൊക്കെ പരിചരിക്കുന്ന വിഡിയോകളും സ്ഥിരമായി ജെയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

പരിപാലനമൊക്കെ നല്ലത് തന്നെയെങ്കിലും ചിലപ്പോൾ പണികിട്ടാനും മതി. അത്തരത്തിൽ ജെയ്ക്ക് കിട്ടിയ പണിയാണ് വീഡിയോ.സു വിലെ ഒരു പെരുമ്പാമ്പ് ജെയ് യുടെ മുഖത്ത് കടിക്കുന്നതാണ് സംഭവം.മുട്ടയിട്ടിരിക്കുന്ന പെരുമ്പാമ്പാണ് ഇത്തവണ ജെയ് ബ്രൂവറെ ആക്രമിച്ചത്. പാമ്പിന്റെ മുട്ടകൾ സുരക്ഷിതമായി ഇൻക്യുബേറ്ററിൽ വച്ചു വിരിയിക്കാനായാണ് ജെയ് എടുത്തത്. മുട്ടകൾ കെകൊണ്ട് എടുത്തതും പാമ്പ് മുഖത്തേക്ക് ആഞ്ഞ് കൊത്തിയതും ഒരുമിച്ചായിരുന്നു.

 
 
 
View this post on Instagram

A post shared by Jay Brewer (@jayprehistoricpets)

കൂറ്റൻ പെരുമ്പാമ്പാണ് ജെയ് ബ്രൂവെറുടെ മുഖം ലക്ഷ്യമാക്കി ആക്രമിച്ചത്. മാസങ്ങൾക്ക് മുൻപ് മറ്ററൊരു പാമ്പും ജെയ് ബ്രൂവറെ ഇതേ പോല പരിചരിക്കുന്നതിനിടയിൽ ആക്രമിച്ചിരുന്നു. അന്ന് തക്കസമയത്ത് ഒഴിഞ്ഞു മാറിയതിനാലാണ് അപകടത്തിൽ നിന്നു ജെയ് രക്ഷപെട്ടിരുന്നു. എന്നാൽ ഇത്തവണ പാമ്പിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടാനായില്ല. ജെയ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ഈ വിഡിയോ ഒന്നര ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്.