- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങി കിടന്നപ്പോൾ യുവതിയുടെ വായിൽ പാമ്പ് കയറി; പാമ്പിനെ പുറത്തെടുത്തത് വയറ്റിനുള്ളിൽ നിന്ന്; ആരോഗ്യ പ്രവർത്തകർ നടത്തിയ അതിസങ്കീർണമായ രക്ഷാ പ്രവർത്തന വീഡിയോ വൈറൽ
പാമ്പിനെ പലയിടത്തു നിന്നും പലരീതിയിൽ പിടിക്കുന്ന വീഡിയോകൾ കണ്ടിട്ടുണ്ടാവും. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നൊരു വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. ഇവിടെ ഒരു യുവതിയുടെ വായ്ക്കുള്ളിൽ നിന്നാണ് പാമ്പിനെ പുറത്തേക്കെടുക്കുന്നത്.
റഷ്യയിലെ ലെവാഷി ഗ്രാമത്തിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഉറക്കത്തിനിടെ യുവതിയുടെ വായ്ക്കുള്ളിലൂടെ വയറിൽ കയറിപ്പറ്റിയ പാമ്പിനെ ആരോഗ്യപ്രവർത്തകർ പുറത്തെടുക്കുന്ന വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വീടിന്റെ മുൻവശത്ത് കിടന്നുറങ്ങവേയാണ് പാമ്പ് അകത്തു കയറിപ്പറ്റിയതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ശാരീരിക അസ്വാസ്ഥ്യം തോന്നിയതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു യുവതി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. ശേഷം ജനറൽ അനസ്തേഷ്യ നൽകി വായ്ക്കുള്ളിൽ നിന്ന് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.
ആരോഗ്യപ്രവർത്തകർ പാമ്പിനെ പുറത്തെടുക്കുന്നതും ഭീതിയോടെ ഡസ്റ്റ്ബിന്നിൽ നിക്ഷേപിക്കുന്നതും വീഡിയോയിൽ കാണാം. പാമ്പ് എത്രനേരം യുവതിയുടെ വയറിനുള്ളിൽ ഉണ്ടായിരുന്നുവെന്നോ തിരിച്ചെടുക്കുന്ന സമയത്ത് ജീവനുണ്ടായിന്നുവെന്നോ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ഇത്തരം സംഭവങ്ങൾ ഗ്രാമത്തിൽ സാധാരണമാണെന്നും ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. യുവതി ഒരിക്കലും മറക്കാത്ത പേടിസ്വപ്നമായിരിക്കും ഇതെന്നും പാമ്പ് കയറുമ്പോഴും ഇറങ്ങുമ്പോഴും അറിയാതിരുന്ന ഭാഗ്യവതിയായ യുവതി എന്നുമൊക്കെ പോകുന്നു കമന്റുകൾ.
زحف عبر فمها أثناء نومها.. فيديو مروع للحظة سحب ثعبان من حلق امرأة https://t.co/6iUSk3oU2U#البيان_القارئ_دائما pic.twitter.com/3Q1YiYdV7R
- صحيفة البيان (@AlBayanNews) August 31, 2020
മറുനാടന് ഡെസ്ക്