- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമാശക്ക് പാമ്പിനെ വെടിവെച്ച് കൊന്നു; റയിൽവേ ജീവനക്കാരനെതിരെ കേസെടുത്ത് വനം വകുപ്പ്
മുംബൈ: തമാശക്ക് പാമ്പിനെ വെടിവെച്ച് കൊന്ന റയിൽവേ ജീവനക്കാരനെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ താനയിലാണ് സംഭവം. റെയിൽവേ ജീവനക്കാരനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം പാമ്പിനെ കൊല്ലാൻ ഉപയോഗിച്ച എയർ ഗൺ പിടിച്ചെടുത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബുധനാഴ്ച രാത്രിയാണ് സംഭവം. പാമ്പിനെ വെടിവെച്ചതായുള്ള വിവരം വന്യജീവി സംരക്ഷണത്തിനായി നിലക്കൊള്ളുന്ന സന്നദ്ധ സംഘടനയാണ് അറിഞ്ഞത്. ഇക്കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥരെ ധരിപ്പിക്കുകയായിരുന്നു. ലൈസൻസ് ആവശ്യമുള്ള എയർ ഗണാണ് പാമ്പിനെ വെടിവെച്ചു കൊല്ലാൻ ഉപയോഗിച്ചത്. റെയിൽവേയിലെ ജീവനക്കാരനാണ് ഇതിന് പിന്നിൽ. ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. എന്നാൽ ആയുധം പിടിച്ചെടുത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
മറുനാടന് ഡെസ്ക്
Next Story