ബോളിവുഡിലെ രണ്ട് ഇണക്കുരുവികളാണ് സിദ്ധാർത്ഥ് മൽഹോത്രയും ആലിയയും. പല തവണ ഇരുവരുടെയും പ്രണയ വാർത്തകളും, കറക്കവും ഗോസിപ്പ് കോളത്തിൽ നിറഞ്ഞിട്ടുണ്ടെങ്കിലും ഇരുവരും ഇതേ വരെ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.

ഏറ്റവും ഒടുവിലാത ക്യാമറ കണ്ണുകളെ വെട്ടിച്ച് ആലിയ സിദ്ധാർത്ഥിന്റെ വീട്ടിലെത്തിയ ഫോട്ടോകളാണ് വാർത്തയിൽ നിറയുന്നത്.ആലിയയെ വിടാതെ പിന്തുടർന്ന ഒരു മാദ്ധ്യമപ്രവർത്തകൻ ആലിയ പോലുമറിയാതെ സന്ദർശനം ക്യാമറയിലാക്കി വാർത്തയാക്കിയിരിക്കുകയാണ്.

ഈയിടെ വിവാഹത്തെക്കുറിച്ച് സിദ്ധാർഥിനോട് ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് ഞങ്ങളുടെ കരിയർ തുടങ്ങിയതേ ഒള്ളൂ, ഇപ്പോൾ വളരെ ചെറുപ്പവുമാണ്. ഉടനെ വിവാഹത്തിനില്ലായെന്ന് മറുപടി നല്കിയിരുന്നു. സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഏവരുടേയും
പ്രിയങ്കരിയായി മാറിയ താരമാണ് ആലിയാ ഭട്ട്.

കരൺ ജോഹർ ഒരുക്കിയ സ്‌ററുഡന്റ് ഓഫ് ദ് ഇയർ എന്ന ചിത്രത്തിലൂടടെയാണ് ഇരുവരും സിനിമയിലെത്തുന്നത്. ഇരുവരും ഒന്നുചേരുന്ന കപൂർ ആൻഡ് സൺസ് അടുത്തവർഷം മാർച്ചിൽ റിലീസ് ചെയ്യും.