- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാവ്ലിൻ കേസിൽ അമിത് ഷായുടെ നിർണായക ഇടപെടൽ; ക്രൈം നന്ദകുമാർ നൽകിയ പരാതിയിൽ ഇഡിയുടെ നോട്ടീസ്; കൊച്ചിയിലെ ഓഫീസിൽ വെള്ളിയാഴ്ച ഹാജരായി തെളിവുകൾ നൽകാൻ നിർദ്ദേശം; നന്ദകുമാർ 2006 ൽ ഡിആർഐക്ക് പരാതി നൽകിയത് എംഎ ബേബിക്കും തോമസ് ഐസക്കിനും പിണറായി വിജയനും എതിരെ
കൊച്ചി: ലാവ്ലിൻ കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടൽ. ക്രൈം നന്ദകുമാർ അമിത് ഷായ്ക്ക് അയച്ച പരാതിയിൽ ഒടുവിൽ നടപടിയായി. കേസിൽ കൂടുതൽ തെളിവുകൾ നൽകാൻ ക്രൈം നന്ദകുമാർ നാളെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം. രാവിലെ 11 മണിക്കാണ് ഹാജരാകേണ്ടത്. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പുകളും, ദേശദ്രോഹ പ്രവർത്തികളും ചൂണ്ടിക്കാട്ടി 2006 മാർച്ച് 10 ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഡയറക്ടർ ജനറലിന് നന്ദകുമാർ കത്തയച്ചിരുന്നു. പലവട്ടം റിമൈൻഡറുകൾ നൽകിയിട്ടും നടപടി ഉണ്ടായിരുന്നില്ല. ഏറ്റവുമൊടുവിൽ സ്പ്രിംഗളർ ഇടപാട് കത്തിനിന്നപ്പോൾ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഈ കത്തിനും റിമൈൻഡറുകൾ അയച്ചിനെ തുടർന്നാണ് നടപടി. എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് തെളിവുകളും ഹാജരാക്കാമെന്ന് ഇഡി ഡപ്യൂട്ടി ഡയറക്ടർ വികാസ്.സി മേത്ത അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇഡിയുടെ നിർണ്ണായക നീക്കം
ക്രൈം നന്ദകുമാർ ഡിആർഐക്ക് നൽകിയ പരാതിയുടെ വിശദാംശങ്ങൾ ഇങ്ങനെ:
1.എം.എ.ബേബി എംപിയായിരിക്കുന്ന സമയത്ത് 1998 കാലഘട്ടത്തിൽ സ്വരലയ എന്ന സ്വകാര്യ സംഘടന രൂപീകരിച്ച് അദ്ദേഹത്തിന്റെ ഔദ്യോഗിക ഓഫീസ് ആക്കി മാറ്റി സർക്കാർ സ്ഥാപനമെന്ന നിലയിൽ കോടിക്കണക്കിന് രൂപ പിരിച്ചുവെന്ന് ആരോപണം. 50 ലക്ഷം രൂപ കള്ളപ്പണമായിരുന്നു. 27 ലക്ഷം രൂപ ഫെമ ലംഘിച്ചിട്ടാണ് കൊണ്ടുവന്നത്. ഈ വാർത്ത പ്രസിദ്ധീകരിച്ച ക്രൈം വാരികയ്ക്ക് എതിരെ എം.എ.ബേബി അപകീർത്തി കേസ് ഫയൽ ചെയ്തു. എന്നാൽ, വിസ്താരത്തിൽ കള്ളപ്പണം വന്നിട്ടുണ്ടെന്ന് ബേബി സമ്മതിച്ചു. സിപിഎം നേതാവ് എംപിയായിരിക്കെ അനധികൃതമായി ഫണ്ട് ഉണ്ടാക്കിയെന്നുള്ളതാണ് ആദ്യത്തെ സംഭവം.
2. തോമസ് ഐസക് ഇന്ത്യയുടെ വിഭവഭൂപടം അടക്കമുള്ള രേഖകൾ നെതർലൻഡ്സ് സർക്കാരിന് കൈമാറി എഫസിആർഐ ലംഘനം നടത്തി 18 കോടി ശാസ്ത്ര സാഹിത്യ പരിഷത്തിന് എഫ്സിആർഐ ലംഘനം നടത്തി നൽകി വെട്ടിച്ചു. എം.എൻ.വിജയൻ പത്രാധിപരായ പാഠം മാസികയിൽ ഈ വാർത്ത പ്രസിദ്ധീകരിക്കുകയും അതിനെതിരെ കേസ് വരികയും ചെയ്തു. എന്നാൽ, കേസിൽ എം.എൻ.വിജയനെ എറണാകുളം സിജെഎം കോടതി കുറ്റവിമുക്തനാക്കുകയും തോമസ് ഐസക്കിനെതിരെ കടുത്ത പരാമർശം നടത്തുകയും ചെയ്തു.
3. എസ്എൻസി ലാവ്ലിൻ കേസ്: 1996 മാർച്ചിൽ പിണറായി വിജയൻ കണ്ണൂരിൽ വച്ച് ഇടനിലക്കാരനായ ദിലീപ് രാഹുലൻ വഴി കള്ളപ്പണം വാങ്ങിയെന്നാണ് ആരോപണം. എറണാകുളത്തെ രണ്ടുബാങ്കുകളിൽ നിന്ന് പണം പിൻവലിച്ചതിന്റെ രേഖകൾ അടക്കം സിബിഐ ഉദ്യോഗസ്ഥൻ കോടതിയിൽ ഫയൽ ചെയ്തു. ആ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കെ.സുരേന്ദ്രൻ പരാതിയിൽ പറഞ്ഞ എം.കെ.നായരായിരുന്നു അന്ന് മന്മോഹൻ സിങ്ങിന്റെ സെക്രട്ടറി. അദ്ദേഹം ഇടപെട്ട് പിണറായിയെ ഒഴിവാക്കി. കൂടാതെ 70 കോടി രൂപയാണ് അദ്ദേഹത്തിന് സിംഗപ്പൂരിലെ കമല ഇന്റർനാഷണൽ എക്സ്പോർട്ടിങ് എന്ന കമ്പനിയിലേക്ക് വന്നത്. കൂടാതെ തിരുവനന്തപുരത്ത് ദിലീപ് രാഹുലൻ പി.ശശിക്ക് എത്തിച്ച് നൽകിയ 8 കോടി ഉപയോഗിച്ചാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾക്കുള്ള എസി ഫ്ളാറ്റുകൾ പണിതത്.
ഈ വിവരങ്ങളാണ് ക്രൈം നന്ദകുമാർ ഡിആർഐക്ക് നൽകിയ പരാതിയിൽ ഉന്നയിച്ചിരുന്നത്. ഇതിൽ പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് സ്പ്രിങ്ളർ ഇടപാടിന്റെ സമയത്താണ് അമിത് ഷായ്ക്ക് കത്തയച്ചത്. കൂടാതെ ഇഡിക്കും ഡിആർഐക്കും വിവരങ്ങൾ നൽകി.
എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രിൽ ആറിലേക്കാണ് മാറ്റിവെച്ചിരിക്കുകയാണ്. സിബിഐയുടെ വാദം പരിഗണിച്ചാണ് കേസ് മാറ്റിവെച്ചത്. ഇത് 26 -ാം തവണയാണ് ഹർജി പരിഗണിക്കുന്നത് നീട്ടിവെയ്ക്കുന്നത്.ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിബിഐയ്ക്ക് വേണ്ടി സോളിസ്റ്റർ ജനറലിന് പകരം അഡീഷണൽ സോളിസ്റ്റർ ജനറലായിരുന്നു ഹാജരായിരുന്നത്.
മാർച്ച് ആദ്യ ആഴ്ച്ച മുഴുവൻ സമയവും കേൾക്കുന്ന തരത്തിൽ ഏതെങ്കിലും ഒരു ദിവസത്തേക്ക് കേസ് പരിഗണിക്കുന്നത്. മാറ്റിവെക്കണമെന്ന് അഡീഷണൽ സോളിസ്റ്റർ ജനറൽ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ആദ്യം ഇത് നിരസിച്ചെങ്കിലും പിന്നീട് ഏപ്രിൽ ആറിലേക്ക് സുപ്രീം കോടതി കേസ് മാറ്റിവെച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കസിബിഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെയാണ് ലാവ്ലിൻ കേസിൽ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരിക്കുന്നത്. പിണറായിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നുമാണ് കേസിൽ സിബിഐയുടെ വാദം.
മറുനാടന് മലയാളി ബ്യൂറോ