ക്വീൻസ് ലാന്റ് സ്ഥലത്ത് താമസിക്കുന്ന ശ്രീനാരയണ ഗുരുവിന്റെ ആശയങ്ങളോട് താല്പര്യമുള്ളവരുടെ സംഘടന ബ്രിസ്‌ബെയ്ൻ ആസ്ഥാനമായി രൂപീകരിച്ചു.വർത്തമാന കാലഘട്ടത്തിൽ ലോകമെമ്പാടും ജാതിയുടെയും മതത്തിന്റെയും പേരിൽ നശീകരണ പ്രകൃയ നടക്കുമ്പോൾ കാലഘട്ടങ്ങൾക്കു മുമ്പ് ഒരു ജാതി ഒരുമതം മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു ലോകത്തോടുവിളിച്ചു പറഞ്ഞ ഗുരുദേവ ദർശനങ്ങൾ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു.

ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയും അതിലൂടെ കേരളത്തിന്റെ, ഇന്ത്യയുടെയും മഹത്വം ഇവിടെ വളർന്നു വരുന്ന വരും തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുക എന്നുള്ള ലക്ഷ്യങ്ങളോടെ എല്ലാ മാസവും രണ്ടാം ശനിയാഴ്ച ഓരോ അംഗങ്ങളുടെ ഭവനങ്ങളിൽ മാറി മാറി സായാഹ്ന പ്രാർത്ഥന നടത്തുന്നതാണ്.

രജിസ്‌ട്രേഷൻ, വെബ്‌സൈറ്റ്, വാട്‌സ്ആപ്, ഫേസ്‌ബുക്ക് തുടങ്ങിയവയ്ക്ക് തുടക്കം കുറിക്കുവാൻ ഇതിലൂടെ കൂടുതൽ അംഗങ്ങളെ പങ്കാളികളാക്കാനും തീരുമാനമെടുത്തു. തുടർപ്രവർത്തനങ്ങൾക്കായി സ്ഥാപകകമ്മിറ്റിയെയും ചുമതലപ്പെടുത്തി. കോ ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് ബൈജു ഇലഞ്ഞിക്കുടി, സെക്രട്ടറി അനീഷ് നരേന്ദ്രൻ, ട്രഷറർ രാജൻ ഷാജി, പിആർഓ സുമേഷ് സ്വാമിനാഥൻ തുടങ്ങിയവർ. എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടക്കുന്ന കുുടംബ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.

ലാമശഹ ിെറുയൃശയെമില@ഴാമശഹ.രീാ
ാീയശഹല 040360664
0422944756
0416165621