ന്യൂഡൽഹി:എസ് എൻ കെട്ടിട നിർമ്മാണ കമ്പനി രൂപീകരണം, ശ്രീനാരായണ ഗുരു വിദ്യാമന്ദിർ തുടങ്ങിയ പദ്ധതി നിർദേശങ്ങൾ അടങ്ങുന്ന 13 കോടി രൂപയുടെ വാർഷിക ബജറ്റ് എൻഎൻഡിപി ഡൽഹി യൂണിയൻ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ചു. ഡൽഹി മലയാളികളുടെ പാർപ്പിട സ്വപ്‌നത്തിന് സഹായമേകുക എന്ന ലക്ഷ്യമാണ് എൻഎസ് കെട്ടിട നിർമ്മാണ കമ്പനി രൂപീകരണത്തിന്റെ പിന്നിൽ എന്ന യോഗം അധികൃതർ വ്യക്തമാക്കി.

നഴ്‌സറി മുതൽ മെഡിക്കൽ കോളേജ് വരെ ഉൾപ്പെടുന്ന വിദ്യാഭ്യാസ കേന്ദ്രമാണ് ശ്രീനാരായണ വിദ്യാ മന്ദിർ. മലയാളികൾ നേതൃത്വം നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യകാൽവയ്‌പ്പാണിതെന്ന് യോഗം വിലയിരുത്തി.
അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളേയും പൊതുയോഗം തെരഞ്ഞെടുത്തു. ടി.പി.മണിയപ്പനാണ് പുതിയ പ്രസിഡന്റ്. കല്ലറ മനോജ്- സെക്രട്ടറി, എം.ആർ.കോമളകുമാർ- വൈസ് പ്രസിഡന്റ്, എം.കെ.അനിൽ കുമാർ-എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം, സുധാ ലച്ചു സിങ്, വി എസ്.പുഷ്പാംഗദൻ, അജിത്കുമാർ- യൂണിയൻ പഞ്ചായത്ത് സമിതി അംഗങ്ങൾ എന്നിവരാണ് മറ്റു ഭാരവാഹികൾ.