- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈഴവരല്ലാത്തവരുടെ വിവാഹം നടത്തുന്നതിൽ നിന്ന് എസ്എൻഡിപി യോഗത്തെ വിലക്കി ഹൈക്കോടതി; മിശ്രവിവാഹത്തിന് വരുന്നവർക്ക് രജിസ്‌ട്രേഷൻ നൽകരുതെന്നും കോടതി; ആചാരപ്രകാരമല്ലാത്ത വിവാഹങ്ങൾക്കും സാധുതയില്ല
കൊച്ചി: ഈഴവരാല്ലത്തവരുടെ വിവാഹം നടത്തുന്നതിന് എസ്എൻഡിപി യോഗത്തിന് കോടതിയുടെ വിലക്ക്. മതാചാര പ്രകാരം നടക്കുന്ന വിവാഹങ്ങൾ അനുവദനീയമായ സ്ഥലങ്ങളിൽ ആയിരിക്കണമെന്നും അതിന് മതാധികാരിയുടെ സർട്ടിഫിക്കറ്റ് സ്വീകരിക്കാമെന്നും പക്ഷേ, വ്യത്യസ്ത മതങ്ങളിൽപെട്ടവരുടെ വിവാഹം നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതിന് സാധുതയില്ലെന്നും കോടതി നിരീക്ഷിച്ചു. വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ടവർ തമ്മിലുള്ള വിവാഹം സമുദായ സംഘടനകൾ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യാൻ പാടില്ല. വിവാഹ രജിസ്‌ട്രേഷൻ സംബന്ധിച്ചു സർക്കാർ തദ്ദേശ സ്ഥാപനാധികാരികൾക്കു മാർഗനിർദ്ദേശം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. മതപരമോ ആചാരപരമോ ആയ വിവാഹം നടത്തിയെന്ന അവകാശവാദം നിയമദൃഷ്ടിയിൽ നിലനിൽക്കുന്നതാണോ എന്നു തദ്ദേശ സ്ഥാപന അധികാരികൾ ഇത്തരം പരിഗണനകൾ നടത്തി വിലയിരുത്തണം. ഇത്തരത്തിൽ ഒരു കോടതി നിർദ്ദേശം വന്നതോടെ എസ്എൻഡിപിയുടേയും സമാനമായ മത സംഘടനകളുടെയും നേതൃത്വത്തിൽ മുമ്പ് നടന്ന നിരവധി അന്യമതസ്ഥരുൾപ്പെട്ട വിവാഹങ്ങൾക്ക് നൽകിയ സർട്ടിഫിക്കറ്റുക

കൊച്ചി: ഈഴവരാല്ലത്തവരുടെ വിവാഹം നടത്തുന്നതിന് എസ്എൻഡിപി യോഗത്തിന് കോടതിയുടെ വിലക്ക്. മതാചാര പ്രകാരം നടക്കുന്ന വിവാഹങ്ങൾ അനുവദനീയമായ സ്ഥലങ്ങളിൽ ആയിരിക്കണമെന്നും അതിന് മതാധികാരിയുടെ സർട്ടിഫിക്കറ്റ് സ്വീകരിക്കാമെന്നും പക്ഷേ, വ്യത്യസ്ത മതങ്ങളിൽപെട്ടവരുടെ വിവാഹം നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതിന് സാധുതയില്ലെന്നും കോടതി നിരീക്ഷിച്ചു.
വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ടവർ തമ്മിലുള്ള വിവാഹം സമുദായ സംഘടനകൾ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യാൻ പാടില്ല. വിവാഹ രജിസ്‌ട്രേഷൻ സംബന്ധിച്ചു സർക്കാർ തദ്ദേശ സ്ഥാപനാധികാരികൾക്കു മാർഗനിർദ്ദേശം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. മതപരമോ ആചാരപരമോ ആയ വിവാഹം നടത്തിയെന്ന അവകാശവാദം നിയമദൃഷ്ടിയിൽ നിലനിൽക്കുന്നതാണോ എന്നു തദ്ദേശ സ്ഥാപന അധികാരികൾ ഇത്തരം പരിഗണനകൾ നടത്തി വിലയിരുത്തണം.
ഇത്തരത്തിൽ ഒരു കോടതി നിർദ്ദേശം വന്നതോടെ എസ്എൻഡിപിയുടേയും സമാനമായ മത സംഘടനകളുടെയും നേതൃത്വത്തിൽ മുമ്പ് നടന്ന നിരവധി അന്യമതസ്ഥരുൾപ്പെട്ട വിവാഹങ്ങൾക്ക് നൽകിയ സർട്ടിഫിക്കറ്റുകൾക്കും സാധുതയില്ലാതാകുന്ന സ്ഥിതി വന്നു. അത്തരം വിവാഹങ്ങൾ മതപരമോ ആചാരപരമോ ആയി കണക്കാക്കില്ല. അതിനാൽ അത്തരത്തിൽ വിവാഹം നടത്തിയവർ ഇനി വിവാഹം നിയമപ്രകാരം രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
വിവാഹം മതപരമോ ആചാരപരമോ ആയി നടന്നിട്ടില്ലെങ്കിൽ നിയമപ്രകാരം രജിസ്റ്റർ ചെയ്യണം. വ്യത്യസ്ത മതങ്ങളിൽപെട്ടവരുടെ വിവാഹ റജിസ്‌ട്രേഷനു സ്‌പെഷൽ മാര്യേജ് നിയമമാണു ബാധകം. ആചാരപരമായ വിവാഹം നിയമപരമാകണമെങ്കിൽ ഇരുകൂട്ടരും ഒരു മതത്തിൽപെട്ടവരും മതചടങ്ങുകളിൽ വിവാഹിതരാകാൻ അർഹതയുള്ളവരുമാകണമെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഈഴവ സമുദായത്തിൽപ്പെട്ടവരും മുസഌം, ക്രിസ്ത്യൻ സമുദായങ്ങളിൽപെട്ടവരും തമ്മിൽ ഇത്തരത്തിൽ നിരവധി വിവാഹങ്ങൾ നടന്നിട്ടുണ്ട്. ഇവയ്‌ക്കെല്ലാം പുതിയ വിധി ബാധകമാകും.
മതാചാരപ്രകാരം അനുവദനീയ സ്ഥലങ്ങളിൽ വിവാഹം നടക്കണം. ആചാരപ്രകാരമുള്ള വിവാഹങ്ങൾക്ക് മതാധികാരിയുടെ സർട്ടിഫിക്കറ്റ് സ്വീകരിക്കാം. എന്നാൽ, വ്യത്യസ്ത മതങ്ങളിൽപെട്ടവരുടെ വിവാഹം നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിന്ന് എസ്എൻഡിപി യോഗം, ശിവഗിരിമഠം, സമാന സംഘടനകൾ എന്നിവയെ നിയന്ത്രിച്ച് സർക്കാർ ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പേരക്കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെയാണ് ഇ്ത്തരത്തിൽ കോടതിയുടെ നിരീക്ഷണം ഉണ്ടായത്. ഹിന്ദുമതത്തിൽപെട്ട യുവാവുമായി വിവാഹം നടത്തിയെന്നു തെളിയിക്കാൻ ക്രിസ്ത്യാനിയായ യുവതി എസ്എൻഡിപി യോഗം നെടുമങ്ങാട് യൂണിയന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. ഇതു ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണു ജസ്റ്റിസ് കെ.സുരേന്ദ്രമോഹൻ, ജസ്റ്റിസ് മേരി ജോസഫ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായത്.
യുവതി ക്രിസ്ത്യാനിയും യുവാവ് ഹിന്ദുവുമാണെന്നിരിക്കെ സർട്ടിഫിക്കറ്റിന്റെ സാധുത എന്താണെന്നും യോഗം ശാഖാ ഓഫിസിൽ എങ്ങനെ വിവാഹം നടത്തിയെന്നും കോടതി ചോദിച്ചു. സമുദായ സംഘടന നിയമപരമായും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കേണ്ടിയിരുന്നുവെന്നും തങ്ങൾ നിയമപരമായി വിവാഹിതരായെന്നു തെറ്റിദ്ധരിച്ച് യുവതീയുവാക്കൾ ഒന്നിച്ചു ജീവിക്കുകയായിരുന്നുവെന്നും കോടതി പറഞ്ഞു.
ഇത്തരം സംഘടനകളുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനാധികാരികൾ കേരള റജിസ്‌ട്രേഷൻ ഓഫ് മാര്യേജസ് (കോമൺ) റൂൾസ് അനുസരിച്ച് വിവാഹ റജിസ്‌ട്രേഷൻ നടത്തരുത്. സംഘടനകളെയും തദ്ദേശസ്ഥാപനാധികാരികളെയും വിശ്വസിക്കുന്ന സാധാരണക്കാർ വഴിതെറ്റാൻ ഇടയാകരുത്. ഇത്തരം സർട്ടിഫിക്കറ്റുകൾക്കു നിയമസാധുതയുണ്ടെന്നു കരുതി ഒന്നിച്ചു ജീവിക്കുന്ന ധാരാളം പേരുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹം നിയമാനുസൃതം രജിസ്റ്റർ ചെയ്യാതിരിക്കുന്നത് പിൽക്കാലത്ത് പിന്തുടർച്ചാവകാശം അടക്കമുള്ള കാര്യങ്ങളിൽ പ്രശ്‌നങ്ങളുണ്ടാക്കും. അതിനാൽ സാമുദായിക സംഘടനകളും തദ്ദേശ സ്ഥാപനാധികാരികളും സർട്ടിഫിക്കറ്റുകൾ നൽകുമ്പോൾ നിയമസാധുത ഉറപ്പാക്കണം. ഹർജിയിൽ പരാമർശിക്കപ്പെട്ട യുവതീ യുവാക്കൾ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

