- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗം ആരെയും പിന്തുണയ്ക്കില്ലെന്ന് ബിഡിജെഎസ് അധ്യക്ഷൻ; ബിഡിജെഎസ് എൻഡിഎ വിടില്ലെന്നും തുഷാർ വെള്ളാപ്പള്ളി
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗം ആരെയും പിന്തുണയ്ക്കില്ലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് എൻഡിഎ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എൻഡിപി യോഗം സ്വതന്ത്ര സംഘടനയാണ്. സർക്കാരിനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിന്തുണയ്ക്കുന്നില്ല. ബിഡിജെഎസ് എൻഡിഎ വിടില്ല. യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ബിഡിജെഎസ് പിളർന്നുവെന്ന വാർത്ത തെറ്റെന്നും യുഡിഎഫ് താൽപ്പര്യത്തോടെ നേരത്തെ രാജിവച്ച ചിലരാണ് പിന്നിലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച അത്രയും നിയമസഭാ സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കും.തദ്ദേശ തെരഞ്ഞെടുപ്പിൽ ജയസാധ്യതയില്ലാത്ത സീറ്റുകളാണ് ബിജെപി ബിഡിജെഎസിന് നൽകിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്പൈസസ് ബോർഡ് ചെയർമാൻ ഉൾപ്പെടെ ബിജെപി വാഗ്ദാനംചെയ്ത കേന്ദ്രസർക്കാർ പദവികളിൽ ദിവസങ്ങൾക്കകം തീരുമാനം ഉണ്ടാകും. എൻഡിഎയിൽ ബിഡിജെഎസ് തുടരും. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന്റെ സമീപനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ