- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിമേഷൻ വിദ്യാർത്ഥിനിയായ മകളെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കൾ കോടതിയിൽ; എസ്എൻഡിപി യോഗത്തിന്റെ വിവാഹ സർട്ടിഫിക്കറ്റ് നൽകി കാമുകൻ; ആ സർട്ടിഫിക്കറ്റിന് വിലയില്ലെന്ന് ഡിവിഷൻ ബഞ്ച്
കൊച്ചി: എസ്എൻഡിപി യോഗം നൽകുന്ന വിവാഹ സർട്ടിഫിക്കറ്റിന് നിയമ സാധുത ഇല്ലെന്ന് ഹൈക്കോടതി. യോഗം വിവാഹം നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്ന നടപടിയിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജസ്റ്റീസുമാരായ കെ. സുരേന്ദ്രമോഹൻ, മേരി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കോതമംഗലത്ത് അനിമേഷൻ വിദ്യാർത്ഥിനിയായ മകളെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചിരിക്കുന്നു എന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കവെയാണ് എസ്്എൻഡിപി നൽകുന്ന വിവാഹ സർട്ടിഫിക്കറ്റിന് നിയമസാധുതയില്ലെന്ന് കോടതി നിരീക്ഷിച്ചത്. യോഗത്തിന്റെ ഈ നടപടി നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ക്രിസ്ത്യൻ സമുദായാംഗമായ പെൺകുട്ടിയെ അന്യായ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നുവെന്ന ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കോതമംഗലത്ത് അനിമേഷൻ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തിരുവനന്തപുരം സ്വദേശിയായ യൂബർ ടാക്‌സി ഡ്രൈവർ തടഞ്ഞുവച്ചിരിക്കുന്നുവെന്നായിരുന്നു പരാതി. എന്നാൽ, എസ്.എൻ.ഡി.പി. യോഗത്തിൽ നിന്ന

കൊച്ചി: എസ്എൻഡിപി യോഗം നൽകുന്ന വിവാഹ സർട്ടിഫിക്കറ്റിന് നിയമ സാധുത ഇല്ലെന്ന് ഹൈക്കോടതി. യോഗം വിവാഹം നടത്തി സർട്ടിഫിക്കറ്റുകൾ നൽകുന്ന നടപടിയിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജസ്റ്റീസുമാരായ കെ. സുരേന്ദ്രമോഹൻ, മേരി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
കോതമംഗലത്ത് അനിമേഷൻ വിദ്യാർത്ഥിനിയായ മകളെ തട്ടിക്കൊണ്ടുപോയി പാർപ്പിച്ചിരിക്കുന്നു എന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിക്കവെയാണ് എസ്്എൻഡിപി നൽകുന്ന വിവാഹ സർട്ടിഫിക്കറ്റിന് നിയമസാധുതയില്ലെന്ന് കോടതി നിരീക്ഷിച്ചത്. യോഗത്തിന്റെ ഈ നടപടി നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
ക്രിസ്ത്യൻ സമുദായാംഗമായ പെൺകുട്ടിയെ അന്യായ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നുവെന്ന ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കോതമംഗലത്ത് അനിമേഷൻ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തിരുവനന്തപുരം സ്വദേശിയായ യൂബർ ടാക്‌സി ഡ്രൈവർ തടഞ്ഞുവച്ചിരിക്കുന്നുവെന്നായിരുന്നു പരാതി. എന്നാൽ, എസ്.എൻ.ഡി.പി. യോഗത്തിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കി തങ്ങൾ വിവാഹിതരാണെന്ന് ഇരുവരും വാദിച്ചു.
തുടർന്നാണ് എസ്.എൻ.ഡി.പി. യോഗം നൽകുന്ന വിവാഹ സർട്ടിഫിക്കറ്റുകൾക്ക് നിയമത്തിന്റെ പിൻബലമില്ലെന്ന് കോടതി വ്യക്തമാക്കി. ഈഴവ സമുദായാംഗമായ പുരുഷന് ക്രിസ്ത്യൻ സ്ത്രീയെ വിവാഹം കഴിക്കണമെങ്കിൽ സ്‌പെഷൽ മാര്യേജ് ആക്ടിന്റെ വ്യവസ്ഥകൾക്കനുസൃതമായി വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടിയോടും കാമുകനോടും അങ്ങനെ വിവാഹം രജിസ്റ്റർ ചെയ്ത് രേഖകൾ കോടതിയിൽ ഹാജരാക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

