- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലികളുടെയും സീബ്രകളുടെയും നടുവിൽ പേടിയോടെ രൺബിറും കത്രീനയും; അത്ഭുതക്കാഴ്ച്ചകൾ വിരിയുന്ന ജാഗാ ജാസൂസ് ട്രയിലർ കാണാം
രൺബീർ കപൂർ - കത്രീന കൈഫ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗാ ജാസൂസിന്റ ട്രെയിലർ പുറത്തിറങ്ങി. ഇരുവരും പ്രണയത്തിലായിരുന്ന സമയത്ത് ചിത്രീകരണം ആരംഭിച്ച സിനിമ പിന്നീട് ഇവർ പിരിഞ്ഞതിനെ തുടർന്ന് നിർത്തി വച്ചിരുന്നു. നാളുകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്നതിനാൽ ഒരുപാട് പ്രതീക്ഷയോടെയാണ് സിനിമാലോകം ജഗ്ഗ ജാസൂസിനെ കാത്തിരിക്കുന്നത്.ഹാസ്യവും ചിന്തയും ഒരുപോലെ നിറഞ്ഞ ബർഫിക്ക് ശേഷം വരുന്ന ജഗ്ഗ ജാസൂസ് കോമഡി ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. കത്രീനയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ റോളായിരിക്കും ഇതെന്നാണ് കരുതുന്നത്. 2.44 മിനുറ്റ് ദൈർഘ്യമുള്ളതാണ് ട്രെയിലർ. വർഷങ്ങൾക്ക് മുമ്പ് കാണാതായ തന്റെ പിതാവിനെ തേടി യുവ ഡിറ്റക്ടീവ് നടത്തുന്ന അന്വേഷണങ്ങളും യാത്രയുമാണ് ചിത്രം. അത്ഭുതങ്ങൾ നിറഞ്ഞ യാത്രയിൽ ജന്തുലോകത്തെ മായിക കാഴ്‌ച്ചകളും കടന്ന് വരുന്നു. ചിത്രത്തിന്റെ ഹാസ്യ സ്വഭാവം വിളിച്ചോതുന്നതാണ് ട്രെയിലറും.സിദ്ധാർത്ഥ് റോയ് കപൂർ, രൺബീർ കപൂർ, അനുരാഗ് ബസു എന്നിവരാണ് ചിത്രം നിർമ്മിക്ക
രൺബീർ കപൂർ - കത്രീന കൈഫ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗാ ജാസൂസിന്റ ട്രെയിലർ പുറത്തിറങ്ങി. ഇരുവരും പ്രണയത്തിലായിരുന്ന സമയത്ത് ചിത്രീകരണം ആരംഭിച്ച സിനിമ പിന്നീട് ഇവർ പിരിഞ്ഞതിനെ തുടർന്ന് നിർത്തി വച്ചിരുന്നു.
നാളുകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്നതിനാൽ ഒരുപാട് പ്രതീക്ഷയോടെയാണ് സിനിമാലോകം ജഗ്ഗ ജാസൂസിനെ കാത്തിരിക്കുന്നത്.ഹാസ്യവും ചിന്തയും ഒരുപോലെ നിറഞ്ഞ ബർഫിക്ക് ശേഷം വരുന്ന ജഗ്ഗ ജാസൂസ് കോമഡി ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. കത്രീനയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ റോളായിരിക്കും ഇതെന്നാണ് കരുതുന്നത്. 2.44 മിനുറ്റ് ദൈർഘ്യമുള്ളതാണ് ട്രെയിലർ.
വർഷങ്ങൾക്ക് മുമ്പ് കാണാതായ തന്റെ പിതാവിനെ തേടി യുവ ഡിറ്റക്ടീവ് നടത്തുന്ന അന്വേഷണങ്ങളും യാത്രയുമാണ് ചിത്രം. അത്ഭുതങ്ങൾ നിറഞ്ഞ യാത്രയിൽ ജന്തുലോകത്തെ മായിക കാഴ്‌ച്ചകളും കടന്ന് വരുന്നു. ചിത്രത്തിന്റെ ഹാസ്യ സ്വഭാവം വിളിച്ചോതുന്നതാണ് ട്രെയിലറും.സിദ്ധാർത്ഥ് റോയ് കപൂർ, രൺബീർ കപൂർ, അനുരാഗ് ബസു എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. രവി വർമ്മന്റെ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മുഖ്യ ആകർഷ ണങ്ങളിലൊന്ന്. ചിത്രം എപ്രിൽ 7 ന് തിയ്യറ്ററുകളിലെത്തും.