തിരുവനന്തപുരം: 17 കാരിയെ കാണാനില്ലന്ന് പറഞ്ഞ് കരഞ്ഞു വിളിച്ചു വന്ന മധ്യ വയസക്കയോടു തോന്നിയ സഹതാപമാണ്. ഇവിടെ പൊലീസിനെ ഉണർന്ന് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്. കരഞ്ഞു കലങ്ങിയ കണ്ണുമായി വന്ന അമ്മയുടെ പരാതി പ്രകാരം മകളെ രണ്ടു ദിവസമായി കാണാനില്ല. ബന്ധു വീടുകളിൽ അന്വേഷിച്ച് പരാജയപ്പെട്ടപ്പോഴാണ് സ്റ്റേഷനിൽ അഭയം പ്രാപിക്കുന്നതെന്നും വിറങ്ങലിച്ചു നിന്ന ആ സ്ത്രീ പറഞ്ഞു. അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. 44 കാരിയായ ഇവരുടെ പന്ത്രണ്ടാമത്തെ ഭർത്താവാണ് 17കാരിയുടെ കാണാതാകലിന് പിന്നിലെന്നും പൊലീസ് തിരിച്ചറിഞ്ഞു.

17കാരിയുടെ തിരോധാനമായതിനാൽ ഒളിച്ചോട്ട സാധ്യതയാണ് പൊലീസ് ആദ്യം പരിശോധിച്ചത്. ഇതിന്റെ ഭാഗമായി മകൾക്ക് പ്രണയമോ മറ്റു സൗഹൃദങ്ങളോ ഉണ്ടോയെന്ന് വനിത പൊലീസ് തന്നെ ചോദിച്ചറിഞ്ഞു. പരാതിക്കാരിയുടെ മറുപടി അറിയില്ലെന്നായിരുന്നു. ഒടുവിൽ 17 കാരിക്കായി നാടും നഗരവും വെള്ളറട പൊലീസ് അരിച്ചു പെറുക്കാൻ തുടങ്ങി. മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറി. ഇതിനിടയിൽ എസ് എച്ച് ഒ അജിത് കുമാറും സബ് ഇൻസ്പക്ടർ സതീഷ് കുമാറും ചേർന്ന് കുന്നത്തുകാലിലെ വീട്ടിലെത്തി പെൺകുട്ടിയുടെ വീട് അരിച്ചു പെറുക്കി. പെൺകുട്ടിയുടെ കിടക്കയക്കടിയിൽ നിന്നും കിട്ടിയ ഡയറി വായിച്ചപ്പോഴാണ് പൊലീസിന് വാദി പ്രതിയായി മാറുന്ന കാര്യം മനസിലായത്.

എന്നാൽ ഡയറി കിട്ടിയ കാര്യം പൊലീസ് പരാതി കാരിയെ അറിയിച്ചില്ല. സ്റ്റേഷനിൽ എത്തി വിശദമായി വായിച്ചപ്പോഴാണ് പെൺകുട്ടിക്ക് നേരെയുള്ള അതിക്രമ ത്തിന്റെ ചുരുളഴിയുന്നത്. അമ്മയുടെ കാമുകൻ പലപ്പോഴായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടി ഡയറിയിൽ എഴുതിയിട്ടുണ്ട്. ഓരോ ദിവസത്തെയും ദുരിതങ്ങൾ വിവരിച്ചുതന്നെ പറഞ്ഞിട്ടുണ്ട്. അമ്മയും കാമുകനും തന്റെ മുന്നിൽ വെച്ച് ലൈംഗിക വേഴ്ച നടത്താറുണ്ടെന്നും അമ്മയുടെ കാമുകന്റെ ശല്യം സഹിക്കാൻ കഴിയുന്നില്ലന്നും പെൺകുട്ടി പരിതപിക്കുന്നു.

അമ്മ തന്നെ തന്നോടു കാമുകന്റെ ഇംഗിതം സാധിച്ചു കൊടുക്കാൻ നിർബന്ധിക്കുന്നതായും ഡയറിയിലുണ്ട്. പലപ്പോഴായി അമ്മയുടെ കാമുകൻ തന്നെ കാണിക്കാൻ പാടില്ലാത്തത് കാണിച്ച് പ്രലോഭിപ്പിക്കാൻ ശ്രമിച്ചുവെന്നും 17 കാരി ഡയറിയിൽ എഴുതിയിട്ടുണ്ട്. ഡയറി കിട്ടിയ സാഹചര്യത്തിൽ പെൺകുട്ടിക്കായി പൊലീസ് തെരച്ചിൽ ഉർജ്ജിതമാക്കി. ഇതിനിടയിൽ ഒരു അടുത്ത ബന്ധുവിന്റെ വീട്ടിൽ നിന്നു തന്നെ പെൺകുട്ടിയ പൊലീസ് കണ്ടെത്തി. സ്റ്റേഷനിൽ എത്തി കാര്യങ്ങൾ തിരക്കിയെങ്കിലും ആദ്യം ഒന്നും പറയാത്ത അവൾ ഡയറി കാട്ടിയതോടെ പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞു.

അമ്മയുടെ കാമുകന്റെ അതിക്രമം സഹിക്കവയ്യാതെ ഒരു രാത്രി വീട് വിട്ട് ഓടിയതാണന്നും പിന്നീട് അഭയം തന്ന ബന്ധു വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. ഇതേ തുടർന്ന് വീട്ടിൽ പൊലീസ് എത്തുമ്പോൾ പെൺകൂട്ടിയുടെ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പരാതിയിലുണ്ടായിരുന്ന ഫോൺ നമ്പരിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് . കുട്ടിയുടെ അമ്മ ഒളിവിൽ പോയതാണന്ന് മനസിലായപ്പോൾ തന്നെ തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളിൽ പൊലീസ് വലവിരിച്ചു. 24 മണിക്കൂറിനുള്ളിൽ തന്നെ മധ്യവയസ്‌ക്കയെ പൊലീസ് പൊക്കി. സ്റ്റേഷനിൽ എത്തി ചോദ്യം ചെയ്തപ്പോൾ കുറ്റം ഏറ്റു പറഞ്ഞ അവർ കേസിൽ നിന്നും ഒഴിവാക്കണമെന്ന് കരഞ്ഞു പറഞ്ഞു .

മുൻ ഭർത്താവും മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി ഇവർ പറഞ്ഞു. 44 കാരിയായ ഇവരുടെ പന്ത്രണ്ടാമത്തെ ഭർത്താവാണ് മകളെ ഉപദ്രവിക്കാൻ ശ്രമിച്ചത്. 7 മക്കൾ ഉള്ള ഇവരോടൊപ്പം 14 വയസുള്ള ഒരു മകനും പീഡന ശ്രമത്തിന് വിധേയയായ പെൺകുട്ടിയുമാണ് താമസിച്ചു വരുന്നത് . അമ്മയുടെ സ്വഭാവദൂഷ്യം കാരണം മറ്റു മക്കൾ പ്രായപൂർത്തിയായതോടെ മാറി താമസിച്ചു. പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച അമ്മയുടെ കാമുകൻ ബിനു ഒളിവിലാണ്. ഇയാൾക്കെതിരെ ചില സാമ്പത്തിക തട്ടിപ്പുകമായി ബന്ധപ്പെട്ടും പൊലീസിൽ പരാതി ലഭിച്ചതായി അറിയുന്നു.നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് സ്‌നേഹ കൂടാരം എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് പണപ്പിരിവ് നടത്തി തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾ ക്കെതിരെയുള്ള ആരോപണം.