- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിത മതിലിന്റെ ജോയിന്റ് കൺവീനർ ശബരിമല പ്രക്ഷോഭകരിലെ പ്രമുഖൻ; വനിത മാധ്യമപ്രവർത്തകരെ അക്രമിക്കുന്നതിൽ മുന്നിൽ നിന്നതും സുഗതൻ തന്നെ; ശബരിമലയിൽ സുഗതൻ അതിക്രമം അഴിച്ചുവിട്ടിരുന്നുവെന്ന് വ്യക്തമാക്കി മാധ്യമപ്രവർത്തക സ്നേഹ കോശി
ഡൽഹി: 'കേരളത്തെ ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ജോയിന്റ് കൺവീനർ സി.പി. സുഗതൻ ശബരിമലയിൽ താനടക്കമുള്ള വനിതാ മാധ്യമപ്രവർത്തകരെ ആക്രമിച്ചുവെന്ന് എൻ.ഡി.ടി.വി റിപ്പോർട്ടർ സ്നേഹ കോശി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം സ്‌നേഹ വ്യക്തമാക്കിയത്. ശബരിമലയിൽ എൻ.ഡി.ടി.വി സംഘം ആക്രമണത്തിന് ഇരയായപ്പോഴുള്ള ചിത്രമടക്കം പങ്കുവച്ചാണ് സ്നേഹ ഇക്കാര്യം വിശദീകരിക്കുന്നത്. 'ശബരിമലയിൽ വനിത മാധ്യമപ്രവർത്തകരെ തടയുകയും മുദ്രാവാക്യം വിളിക്കുകയും അതിനു പിന്നാലെ ക്യാമറ കൈകാര്യം ചെയ്യുന്ന ആളെ ആക്രമിക്കുകയും ചെയ്തവരുടെ കൂട്ടത്തിലുണ്ടായിരുന്നയാളാണ് സി.പി സുഗതൻ. കാസർകോട് മുതൽ തിരുവനന്തപുരം വരെ രൂപീകരിക്കുന്ന വനിതാ മതിലിന്റെ ജോയിന്റ് കൺവീനറായി അദ്ദേഹത്തെ മുഖ്യമന്ത്രി നിയമിച്ചിരിക്കുന്നു. സുഗതൻ അക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ സഹിതമാണ് സ്‌നേഹ ഷെയർ ചെയ്തിരിക്കുന്നത്. ശബരിമലയിലേക്കെത്തിയ യുവതികൾക്കെതിരെ അക്രമണവുമായി രംഗത്തെത്തിയ സി.പി സുഗതനെ വനിതാ മതിൽ
ഡൽഹി: 'കേരളത്തെ ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ജോയിന്റ് കൺവീനർ സി.പി. സുഗതൻ ശബരിമലയിൽ താനടക്കമുള്ള വനിതാ മാധ്യമപ്രവർത്തകരെ ആക്രമിച്ചുവെന്ന് എൻ.ഡി.ടി.വി റിപ്പോർട്ടർ സ്നേഹ കോശി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം സ്‌നേഹ വ്യക്തമാക്കിയത്. ശബരിമലയിൽ എൻ.ഡി.ടി.വി സംഘം ആക്രമണത്തിന് ഇരയായപ്പോഴുള്ള ചിത്രമടക്കം പങ്കുവച്ചാണ് സ്നേഹ ഇക്കാര്യം വിശദീകരിക്കുന്നത്.
'ശബരിമലയിൽ വനിത മാധ്യമപ്രവർത്തകരെ തടയുകയും മുദ്രാവാക്യം വിളിക്കുകയും അതിനു പിന്നാലെ ക്യാമറ കൈകാര്യം ചെയ്യുന്ന ആളെ ആക്രമിക്കുകയും ചെയ്തവരുടെ കൂട്ടത്തിലുണ്ടായിരുന്നയാളാണ് സി.പി സുഗതൻ. കാസർകോട് മുതൽ തിരുവനന്തപുരം വരെ രൂപീകരിക്കുന്ന വനിതാ മതിലിന്റെ ജോയിന്റ് കൺവീനറായി അദ്ദേഹത്തെ മുഖ്യമന്ത്രി നിയമിച്ചിരിക്കുന്നു. സുഗതൻ അക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ സഹിതമാണ് സ്‌നേഹ ഷെയർ ചെയ്തിരിക്കുന്നത്.
ശബരിമലയിലേക്കെത്തിയ യുവതികൾക്കെതിരെ അക്രമണവുമായി രംഗത്തെത്തിയ സി.പി സുഗതനെ വനിതാ മതിൽ ജോയിന്റ് കൺവീനറായി നിയമിച്ച നടപടി വിവാദമായിരിക്കുകയാണ്. കഴിഞ്ഞദിവസം ശബരിമലയിലേക്ക് പോകാനായെത്തിയ രണ്ട് യുവതികളെ തടഞ്ഞവരുടെ കൂട്ടത്തിൽ സുഗതനുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് നേരത്തെയും സുഗതൻ ശബരിമലയിൽ സ്ത്രീകൾക്കെതിരെ അക്രമമഴിച്ചുവിട്ടിരുന്നെന്ന സ്നേഹയുടെ വെളിപ്പെടുത്തൽ പുറത്ത് വരുന്നത്.
സ്‌നേഹ കോശിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ
So here we are. CP Sugathan, the man among those who stopped us (NDTV) team at Sabarimala, shouted slogans, following which even cameraperson was heckled, has been appointed by CM as Joint Convenor of the committee to oversee the human chain of women from Kasargode to TRV. The man in the orange scarf you see right behind me. Not to forget, he was also among those who made extremely distateful comments against Hadiya!