മുംബൈ: ജീവിതം അടിപൊളിയാക്കുന്നതിൽ വിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ മുന്നിലാണ്. മദ്യവും മദിരാക്ഷിയും ക്രിക്കറ്റുമാണ് ഗെയിലിന്റെ ജീവിതം. ഓരോ വിജയങ്ങലും മദ്യപിച്ചും പാർട്ടി നടത്തിയും ആഘോഷിക്കുന്ന ക്രിസ് ഗെയിൽ ഉജ്ജ്വല സെഞ്ച്വറി നേടിയ ശേഷം വിജയം ആഘോഷിച്ചത് ബോളിവുഡ് നടിക്കൊപ്പമാണ്.

കഴിഞ്ഞ ദിവസം ഇംണ്ടിനെതിരെ നടന്ന മത്സരത്തിൽ ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോർഡ് ഗെയിൽ നേടിയിരുന്നു. ഇതിന് പിന്നാലെ മത്സരത്തിന് ശേഷമുള്ള പാർട്ടിയിൽ ബോളിവുഡ് താരം സ്‌നേഹ ഉള്ളാലിനൊപ്പം ഗെയിൽ വിജയം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്‌നേഹ ഉള്ളാലാണ് ട്വിറ്ററിലൂടെ ഗെയിലിനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവിട്ടത്. ഐശ്വര്യയുടെ ഡ്യൂപ്പെന്ന പേരിലാണ് സ്‌നേഹ ഉള്ളാൽ ബോളിവുഡിൽ അറിയപ്പെടുന്നത്.

സ്‌നേഹ ഉള്ളാൽ തന്നെയാണ് ട്വിറ്ററിലൂടെ ഈ ചിത്രങ്ങൾ പുറത്തുവിട്ടത്. സൽമാൻ ഖാൻ ഉൾപ്പെടെയുള്ള പ്രമുഖ നടന്മാർക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് 28കാരിയായ സ്‌നേഹ ഉള്ളാൽ. ഇംഗ്ലണ്ടിനെതിരായ മൽസരത്തിന് മുൻപും സ്‌നേഹ ഉള്ളാൽ ഡ്വെയിൻ ബ്രാവോ ഉൾപ്പെടെയുള്ള വിൻഡീസ് ടീമംഗങ്ങൾക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കർണ്ണാടകയിലെ മംഗലാപുരം സ്വദേശിനിയാണ് സ്‌നേഹ ഉള്ളാൽ. ഒറ്റനോട്ടത്തിൽ ഐശ്വര്യ റായിയുടെ പകർപ്പാണ് സ്‌നേഹ. 2005 ൽ സൽമാന്റെ നായികയായി ലക്കി: നോ ടൈം ഫോർ ലവ് എന്ന ഹിന്ദി സിനിമയിലൂടെയാണ് സ്‌നേഹയുടെ തുടക്കം.

 

 

Vega Entertainment party for DjBravo's song.Champion T20 2016.

Posted by Sneha Ullal on Thursday, March 17, 2016