കോട്ടയം: സ്ത്രീകളെ പീഡിപ്പിക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന് പി.സി.ജോർജ് എംഎ‍ൽഎ. അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത ഇത്തരം ക്രൂരകൃത്യങ്ങൾക്ക് വധശിക്ഷ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്നേഹക്കൂട് അഭയമന്ദിരത്തിന്റെ ഒന്നാം വാർഷികാഘോഷവും സ്ത്രീ സുരക്ഷാ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം അനുവദിക്കുമെങ്കിൽ ഇത്തരക്കാരെ വെടിവെച്ചു കൊല്ലാൻ താൻ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിരപരാധികൾ ക്രൂശിക്കപ്പെടാൻ ഇടയാവരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. അഭയ മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം പി.സി. ജോർജ് കേക്കുമുറിച്ചു.

അഭയമന്ദിരം ഡയറക്ടർ നിഷാ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ വി.റ്റി. സോമൻകുട്ടി, എബി ജെ.ജോസ്, രജനി മദനൻ, റാണി സാംജി, രതീഷ് എന്നിവർ പ്രസംഗിച്ചു.