- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ലോകസഭയുടെ ചരിത്രത്തിലേക്ക് നടന്നു കയറാൻ സ്നേഹലതാ ഐഎഎസ്; ലോകസഭയുടെ ആദ്യ വനിതാ സെക്രട്ടറി ജനറലായി സ്നേഹലതയ്ക്ക് നിയമനം; പുറമേ കാബിനറ്റ് സെക്രട്ടറി പദവിയും: ഭോപ്പാലുകാരി സ്നേഹലതയ്ക്ക് ഇത് അഭിമാന നിമിഷം
ന്യൂഡൽഹി: ലോകസഭയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ സെക്രട്ടറി ജനറൽ ചുമതലയേൽക്കുന്നു. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥ സ്നേഹലത ശ്രീവാസ്തവയാണ് ലോകസഭയുടെ ചരിത്രത്തിലേക്ക് നടന്നു കയറാൻ ഒരുങ്ങുന്നത്. ലോസഭാ സ്പീക്കർ സുമിത്രാ മഹാജൻ ആണ് സ്‌നേഹലതയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്. ഡിസംബർ ഒന്നിന് സ്ഥാനമേൽക്കുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ സെക്രട്ടറി ജനറലായ അനൂപ് മിശ്ര നവംബർ 30-ന് സ്ഥാനമൊഴിയും. പകരം സ്‌നേഹതലത ചുമതലയേൽക്കും. സ്നേഹലതയ്ക്ക് സെക്രട്ടറി ജനറൽ സ്ഥാനത്തിനു പുറമേ കാബിനറ്റ് സെക്രട്ടറി പദവി കൂടിയുണ്ടാവും. ഭോപാൽ സ്വദേശിയായ സ്നേഹലത 1982 ബാച്ച് മധ്യപ്രദേശ് കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. നിയമമന്ത്രാലയത്തിലെ നീതിവിഭാഗം സെക്രട്ടറി, ധനമന്ത്രാലയത്തിലെ സാമ്പത്തികവിഭാഗം പ്രത്യേക സെക്രട്ടറി, മധ്യപ്രദേശ് സാംസ്‌കാരിക, പാർലമെന്ററികാര്യ മന്ത്രാലയത്തിലെ പ്രിൻസിപ്പൽ സെക്രട്ടറി, നബാർഡ് ഡയറക്ടർ ബോർഡംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ലോകസഭയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ സെക്രട്ടറി ജനറൽ ചുമതലയേൽക്കുന്നു. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥ സ്നേഹലത ശ്രീവാസ്തവയാണ് ലോകസഭയുടെ ചരിത്രത്തിലേക്ക് നടന്നു കയറാൻ ഒരുങ്ങുന്നത്. ലോസഭാ സ്പീക്കർ സുമിത്രാ മഹാജൻ ആണ് സ്‌നേഹലതയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.
ഡിസംബർ ഒന്നിന് സ്ഥാനമേൽക്കുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ സെക്രട്ടറി ജനറലായ അനൂപ് മിശ്ര നവംബർ 30-ന് സ്ഥാനമൊഴിയും. പകരം സ്‌നേഹതലത ചുമതലയേൽക്കും. സ്നേഹലതയ്ക്ക് സെക്രട്ടറി ജനറൽ സ്ഥാനത്തിനു പുറമേ കാബിനറ്റ് സെക്രട്ടറി പദവി കൂടിയുണ്ടാവും.
ഭോപാൽ സ്വദേശിയായ സ്നേഹലത 1982 ബാച്ച് മധ്യപ്രദേശ് കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. നിയമമന്ത്രാലയത്തിലെ നീതിവിഭാഗം സെക്രട്ടറി, ധനമന്ത്രാലയത്തിലെ സാമ്പത്തികവിഭാഗം പ്രത്യേക സെക്രട്ടറി, മധ്യപ്രദേശ് സാംസ്‌കാരിക, പാർലമെന്ററികാര്യ മന്ത്രാലയത്തിലെ പ്രിൻസിപ്പൽ സെക്രട്ടറി, നബാർഡ് ഡയറക്ടർ ബോർഡംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.