ബ്രിസ്‌ബേൻ: മലയാളി അസോസിയേഷൻ ഓഫ് ക്യൂൻസ്‌ലാൻഡും, മാജിക് മൂൺ ഇവന്റ്‌സ് ഓസ്‌ട്രേലിയയും സംയുക്തമായി നടത്തുന്ന സ്‌നേഹപൂർവ്വം എന്ന മെഗാ ഷോയുടെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം ഡിസംബർ 7ാം തീയതി വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഇപ്‌സ്‌വിച്ച് റോഡിലുള്ള ഡിലൈറ്റ്‌സ് ഓഫ് പാരഡൈഡ് റെസ്റ്റോറന്റിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത ചടങ്ങിൽ ബ്രിസ്‌ബേൻ സിറ്റി കൗൺസിൽ മെമ്പർ ജോനാഥൻ മുഖ്യാതിഥി ആയിരിക്കും. പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുവാൻ ബ്രിസ്‌ബേനിയെ എല്ലാ കലാ സ്‌നേഹകളെയും പ്രത്യേകിച്ച് മലയാളി സിനിമയിലെ സ്ത്രീത്വത്തിന്റെ പ്രതീകമായ മഞ്ജു വാര്യരുടെ ആരാധകരെയും പ്രത്യേകം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.

ബ്രിസ്‌ബേനിലെ ഏറ്റവും പഴക്കമുള്ള മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ക്യൂൻസ്‌ലാൻഡും മുൻ കാലങ്ങളിൽ വിജയകരമായി നിരവധി ഷോകൾ സംഘടിപ്പിച്ച മാജിക് മൂൺ എന്റർടൈന്മെന്റ്‌സും, മലയാളം ഇവന്റ്‌സും ഒരുമിച്ചു ചേരുന്ന ആദ്യ ഷോ എന്ന പ്രത്യേകതയുമായി എത്തുന്ന സ്‌നേഹപൂർവ്വം ഷോയ്ക്ക് അത്ഭുതപൂർവ്വമായ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. 2018മെയ് 6ാം തീയതി ഞായറാഴ്ചയാണ് ബ്രിസ്‌ബേനിൽ പരിപാടി നടത്തപ്പെടുന്നത്.

വിലാസം

കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായിക മഞ്ജു വാര്യറിനോടൊപ്പം മാന്ത്രിക സ്പർശം കൊണ്ട് വയലിനിൽ മായാജാലം തീർക്കുന്ന ബാലഭാസ്‌കർ, തമിഴ് പിന്നണി ഗാന രംഗത്ത് അതുല്യ വിസ്മയം തീർത്ത നരേഷ് അയ്യർ, ലെസ് ടിവിയിലെ സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റിയ വൈഷ്ണവ് ഗിരീഷ്, ഇരുട്ട് ശബ്ദത്തിൽ പാടുന്ന പുതു തലമുറയുടെ ഇഷ്ട ഗായിക ലക്ഷ്മി ജയൻ എന്നിവരോടൊപ്പം മലയാളികളുടെ പ്രിയ ഗായകരായ മധുബാല കൃഷ്ണനും, മഞ്ജരിയും ചേരുമ്പോൾ ബ്രിസ്‌ബേനിലെ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരതുല്യ കലാ സൃഷ്ടിയാണ്. ഷോയുടെ ഓൺലൈൻ ടിക്കറ്റുകൾ ഡിസംബർ 9ാം തീയതി അർദ്ധരാത്രി 12 മണി മുതൽ ംംം.ാമഴശരാീീി.രീാ.മൗ എന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്.

ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടന ദിവസം വൈകിട്ട് 8 മണി മുതൽ 9 മണി വരെ ടിക്കറ്റ് കൗണ്ടർ തുറന്നു പ്രവർത്തിക്കുന്നതാണ്. അന്നേ ദിവസത്തെ ബുക്കിങ് പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മാത്രമായിരിക്കുമെന്ന് സംഘാടകർ അറിയിക്കുന്നു.

വിലാസം:  Edmund Rice Performing Arts Centre 82 Stephens Road South Brisbane