മെൽബൺ: കെ വിശ്വംഭരന്റെ നിര്യാണത്തിൽ എസ് എൻ ജി എസ് എ അനുശോചനം രേഖപ്പെടുത്തി.ശ്രീ നാരായണ ഗുരുദേവ സൊസൈറ്റി ഓസ്ട്രേലിയയുടെ സജീവ പ്രവർത്തകനും മെൽബണിലെസാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ വിഷ്ണു വിശ്വംഭരന്റെ പിതാവ് ഉള്ളൂർ ഗാർഡൻസ് വിശ്വശ്രീയിൽ കെ വിശ്വംഭരൻ (68) ആണ് മരിച്ചത്.

തിരുവനന്തപുരം ശ്രീ നാരായണ ക്ലബ്ബിന്റെ മുൻ പ്രെസിഡന്റാണ്. ഉള്ളൂർ ദേവിറെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് , എസ് എൻ ഡി പി യോഗം പൊങ്ങുംമ്മൂട് ശാഖാപ്രസിഡന്റ്, ട്രിവാൻഡ്രം ടവേഴ്‌സ് ലയൺസ് ക്ലബ് എക്‌സിക്യൂട്ടീവ് അംഗം എന്നീനിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ , എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശൻ, ഭാര്യ പ്രീതി നടേശൻ, മുൻ മന്ത്രിയും സിപിഐ സംസ്ഥാനകൗൺസിൽ അംഗവുമായ സി ദിവാകരൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംപ്‌സൺ എന്നിവർവസതിയിൽ നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തി. എസ് എൻ ജി എസ് എ പ്രത്യേക യോഗംചേർന്ന് പരേതനോടുള്ള അനുശോചനം രേഖപ്പെടുത്തി. മരണാനന്തര ഇതര ചടങ്ങുകൾ നവംബർ 23വ്യാഴാഴ്ച ഉള്ളൂരിലെ സ്വവസതിയിൽ നടത്തപെടുന്നതാണ്