- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിറയൊഴിച്ച് കഴിഞ്ഞാൽ ലക്ഷ്യത്തിൽ എത്താൻ മൂന്ന് സെക്കൻഡ്; ഒന്നര മൈൽ ദൂരത്ത് നിന്നും നിറയൊഴിച്ച് ഐസിസ് ഭീകരനെ വധിച്ച് അമേരിക്കൻ തോക്ക്
ലോകത്തിലെ ഏറ്റവും ശക്തമായ തോക്കെന്നറിയപ്പെടുന്ന എസ്എഎസ് സ്‌നൈപ്പർ ഉപയോഗിച്ച് അമേരിക്ക ഒന്നര മൈൽ ദൂരത്ത് നിന്നും ഭീകരനെ വധിച്ചുവെന്ന് റിപ്പോർട്ട്. ഈ അമേരിക്കൻ തോക്കിൽ നിന്നും നിറയൊഴിച്ച് കഴിഞ്ഞാൽ ലക്ഷ്യത്തിലെത്താൻ വെറും മൂന്ന് സെക്കൻഡ് മാത്രമേ വേണ്ടി വരുന്നുള്ളുവെന്നാണ് റിപ്പോർട്ട്. ഇറാഖി നഗരമായ മൊസൂളിലെ ഐസിസ് ഭീകരരിൽ ഒരാളെയാണ് അമേരിക്ക ഇത്തരത്തിൽ വധിച്ചിരിക്കുന്നത്. സൗത്ത് കരോലിനയിൽ നിർമ്മിച്ചിരിക്കുന്ന ഷെ ടാച് എം200 എന്ന ഈ റൈഫിൾ ഉപയോഗിച്ച് കൃത്യം നിർവഹിച്ചിരിക്കുന്നത് ബ്രിട്ടീഷ് മാർക്സ്മാനാണ്. 10,500 പൗണ്ട് വിലയുള്ള തോക്കാണിത്. ഐസിസ് ഭീകരൻ കത്തിയമരുന്ന കെട്ടിടത്തിൽ നിന്നും പുറത്ത് വരുമ്പോഴാണ് എസ്എഎസ് ഗൺമാൻ ഈ തോക്കുപയോഗിച്ച് വകവരുത്തിയിരിക്കുന്നത്. റെജിമെന്റിന്റെ ചരിത്രത്തിൽ നിർവഹിച്ചിരിക്കുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കൊലയായി ഇത് വിലയിരുത്തപ്പെടുന്നു. ലോകത്തിൽ നിലവിലുള്ള ഏറ്റവും ശക്തമായ തോക്കായി പരിഗണിക്കപ്പെടുന്ന ഷെ ടാച് എം 200 ഉപയോഗിച്ച് ഏതാണ്ട് 3000 മീറ്റർ അകലത്ത് നിന്ന് പോലും വെടിയുത
ലോകത്തിലെ ഏറ്റവും ശക്തമായ തോക്കെന്നറിയപ്പെടുന്ന എസ്എഎസ് സ്‌നൈപ്പർ ഉപയോഗിച്ച് അമേരിക്ക ഒന്നര മൈൽ ദൂരത്ത് നിന്നും ഭീകരനെ വധിച്ചുവെന്ന് റിപ്പോർട്ട്. ഈ അമേരിക്കൻ തോക്കിൽ നിന്നും നിറയൊഴിച്ച് കഴിഞ്ഞാൽ ലക്ഷ്യത്തിലെത്താൻ വെറും മൂന്ന് സെക്കൻഡ് മാത്രമേ വേണ്ടി വരുന്നുള്ളുവെന്നാണ് റിപ്പോർട്ട്. ഇറാഖി നഗരമായ മൊസൂളിലെ ഐസിസ് ഭീകരരിൽ ഒരാളെയാണ് അമേരിക്ക ഇത്തരത്തിൽ വധിച്ചിരിക്കുന്നത്. സൗത്ത് കരോലിനയിൽ നിർമ്മിച്ചിരിക്കുന്ന ഷെ ടാച് എം200 എന്ന ഈ റൈഫിൾ ഉപയോഗിച്ച് കൃത്യം നിർവഹിച്ചിരിക്കുന്നത് ബ്രിട്ടീഷ് മാർക്സ്മാനാണ്.
10,500 പൗണ്ട് വിലയുള്ള തോക്കാണിത്. ഐസിസ് ഭീകരൻ കത്തിയമരുന്ന കെട്ടിടത്തിൽ നിന്നും പുറത്ത് വരുമ്പോഴാണ് എസ്എഎസ് ഗൺമാൻ ഈ തോക്കുപയോഗിച്ച് വകവരുത്തിയിരിക്കുന്നത്. റെജിമെന്റിന്റെ ചരിത്രത്തിൽ നിർവഹിച്ചിരിക്കുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കൊലയായി ഇത് വിലയിരുത്തപ്പെടുന്നു. ലോകത്തിൽ നിലവിലുള്ള ഏറ്റവും ശക്തമായ തോക്കായി പരിഗണിക്കപ്പെടുന്ന ഷെ ടാച് എം 200 ഉപയോഗിച്ച് ഏതാണ്ട് 3000 മീറ്റർ അകലത്ത് നിന്ന് പോലും വെടിയുതിർത്ത് ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കുന്നതാണ്. ഐസിസുകാരനെ വധിക്കാൻ ഇതിൽ നിന്നും ഒറ്റ പ്രാവശ്യമേ വെടി വയ്ക്കേണ്ടി വന്നിട്ടുള്ളൂ.
ചലിച്ച് കൊണ്ടിരിക്കുന്ന ഭീകരനെയാണ് കൃത്യമായി ഇതിലൂടെ വെടി വച്ച് കൊന്നിരിക്കുന്നതെന്ന് ഒരു ഉറവിടം വെളിപ്പെടുത്തുന്നു. കൊല്ലപ്പെട്ട ഭീകരന്റെ കൈവശം റഷ്യൻ നിർമ്മിത ഡ്രാഗുനോവ് എന്ന സ്നിപ്പർ ഗണ്ണുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഐസിസ് തങ്ങളുടെ പ്രഖ്യാപിത തലസ്ഥാനമാക്കിയിരുന്ന മൊസൂൾ തിരിച്ച് പിടിക്കൽ പ്രക്രിയ പൂർത്തിയാക്കിയെന്നും മൊസൂളിലെ പടിഞ്ഞാറൻ ജില്ലകൾ കൂടി പിടിച്ചെടുത്താൽ ഈ ദൗത്യം പൂർത്തിയാകുമെന്നും ഇറാഖിന്റെ പ്രത്യേക സേനകൾ അവകാശപ്പെടുന്നതിനിടെയാണീ സംഭവം നടന്നിരിക്കുന്നത്.
വെസ്റ്റേൺ മൊസൂൾ നൈബർഹുഡുകളിൽ പോരാട്ടം നടക്കുകയാണ്. അതിനിടെ നിരവധി പേർ പലായനം ചെയ്യുന്നുമുണ്ട്. സെൻട്രൽ ഇറാഖിലും സതേൺ ഇറാഖിലും തുടർച്ചയായുണ്ടാകുന്ന ബോംബിങ് പരമ്പരകൾ മൂലം 27 പേരാണ് അടുത്തിടെ കൊല്ലപ്പെട്ടിരിക്കുന്നത്. ബ്രസയിൽ ശനിയാഴ്ച ഒരു ആത്മഹത്യാബോംബ് പൊട്ടിത്തെറിച്ച് എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ അഞ്ച് സിവിലിയന്മാരും മൂന്ന് സേനാംഗങ്ങളും ഉൾപ്പെടുന്നു. 41 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. രണ്ടാമത്തെ ആക്രമണം ഒരു ഡെസേർട്ട് റോഡിലാണ് നടന്നിരിക്കുന്നത്. ഈ ആക്രമണം നടത്തിയ ആളെ സുരക്ഷാ സേനകൾ വധിച്ചിരുന്നു. ഐസിസ് ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.