- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടമ്പനാട്-സൻസദ് ആദർശ് ഗ്രാമം; സമ്പൂർണ്ണ പദ്ധതി രേഖ ജനുവരിയിൽ പൂർത്തീകരിക്കും
പാർലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കൽ പരിപാടിയായ സൻസദ് ആദർശ് ഗ്രാം യോജനയുടെ കീഴിൽ പാർലമെന്റ് അംഗം ആന്റോ ആന്റണി നിർദ്ദേശിച്ച കടമ്പനാട്ഗ്രാമത്തിന്റെ സമഗ്രവികസനത്തിനായുള്ള പദ്ധതി രേഖ രണ്ടായിരത്തി പതിനെട്ട്ജനുവരി മുപ്പത്തൊന്നിനു മുൻപ് തയാറാക്കുമെന്ന് അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. എം പി പൂണിയ, അറിയിച്ചു. കടമ്പനാട്പഞ്ചായത്തിന്റെ സമഗ്ര വികസന റിപ്പോർട്ട് തയ്യാറാക്കുന്നതിന് SREE NARAYANA INSTITUTE OF TECHNOLOGY, ADOOR ചുമതലപ്പെടുത്തി. എഐസിടിഇ ഡയറക്ടർ രമേഷ്ഉ ണ്ണികൃഷ്ണൻ നാഷണൽ സർവ്വീസ് സ്‌കീം ടെക്‌നിക്കൽ സെൽ സംസ്ഥാന കോർഡിനേറ്റർ അബ്ദുൾജബ്ബാർ അഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.ഗ്രാമം ദത്തെടുക്കൽ പരിപാടിയുടെ ഭാഗമായി നടന്ന പ്രാഥമിക സർവ്വേ വിജയകരമായിപൂർത്തിയാക്കിയ SREE NARAYANA INSTITUTE കോളേജിലെ എൻ.എസ്.എസ്.ടെക്‌നിക്കൽ സെൽയൂണിറ്റിനുള്ള പ്രത്യേക പുരസ്‌കാരം എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുകിൽ എം വിയും അക്കാദമിക് കോർഡിനേറ്റർ Prof. രാധാകൃഷ്ണൻ നായരും അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാ
പാർലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കൽ പരിപാടിയായ സൻസദ് ആദർശ് ഗ്രാം യോജനയുടെ കീഴിൽ പാർലമെന്റ് അംഗം ആന്റോ ആന്റണി നിർദ്ദേശിച്ച കടമ്പനാട്ഗ്രാമത്തിന്റെ സമഗ്രവികസനത്തിനായുള്ള പദ്ധതി രേഖ രണ്ടായിരത്തി പതിനെട്ട്ജനുവരി മുപ്പത്തൊന്നിനു മുൻപ് തയാറാക്കുമെന്ന് അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. എം പി പൂണിയ, അറിയിച്ചു.
കടമ്പനാട്പഞ്ചായത്തിന്റെ സമഗ്ര വികസന റിപ്പോർട്ട് തയ്യാറാക്കുന്നതിന് SREE NARAYANA INSTITUTE OF TECHNOLOGY, ADOOR ചുമതലപ്പെടുത്തി. എഐസിടിഇ ഡയറക്ടർ രമേഷ്ഉ ണ്ണികൃഷ്ണൻ നാഷണൽ സർവ്വീസ് സ്‌കീം ടെക്‌നിക്കൽ സെൽ സംസ്ഥാന കോർഡിനേറ്റർ അബ്ദുൾജബ്ബാർ അഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.ഗ്രാമം ദത്തെടുക്കൽ പരിപാടിയുടെ ഭാഗമായി നടന്ന പ്രാഥമിക സർവ്വേ വിജയകരമായിപൂർത്തിയാക്കിയ SREE NARAYANA INSTITUTE കോളേജിലെ എൻ.എസ്.എസ്.ടെക്‌നിക്കൽ സെൽയൂണിറ്റിനുള്ള പ്രത്യേക പുരസ്‌കാരം എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുകിൽ എം വിയും അക്കാദമിക് കോർഡിനേറ്റർ Prof. രാധാകൃഷ്ണൻ നായരും അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. എം പി പൂണിയയിൽ നിന്നും അങ്കമാലിയിൽനടന്ന ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.
സൻസദ് ആദർശ് ഗ്രാം യോജന പദ്ധതിയിൽ എഐസിടിഇയുടെ മുഖ്യ പങ്കാളിയായ നാഷണൽസർവ്വീസ് സ്‌കീം ടെക്‌നിക്കൽ സെൽ സംസ്ഥാന കോർഡിനേറ്റർ അബ്ദുൾ ജബ്ബാർ അഹമ്മദ്,പ്രൊജക്ട് കൺസൾട്ടന്റ് ജസ്റ്റിൻ ജോസഫ്, ടെക്‌നിക്കൽ കൺസൾട്ടന്റ് ഡോ. നിസാംറഹ്മാൻ എന്നിവരെയും വൈസ് ചെയർമാൻ ആദരിച്ചു.
ഗ്രാമം ദത്തെടുക്കൽ പദ്ധതിയുടെ ആദ്യഘട്ടമായി നൂറ്റിഅൻപത് മാസ്റ്റർട്രെയ്‌നർമാ ർക്കുള്ള പരിശീലനം നവംബർ പതിനേഴ്, പതിനെട്ട്, പത്തൊൻപത് തിയതികളീൽആലപ്പുഴ ശ്രീബുദ്ധ എഞ്ചിനീയറീംഗ് കോളേജിൽ വച്ച് നടക്കുമെന്ന് എഐസിറ്റിഇഡയറക്റ്റർ ഡോ. രമേഷ് ഉണികൃഷ്ണൻ അറിയിച്ചു.