ശ്രീ നാരായണ മിഷൻ മെൽബൺ ( SNMM ) ഭക്തിനിർഭരമായ ചടങ്ങുകളോടെ ഏപ്രിൽ 15 ന്‌വിഷു ആഘോഷിച്ചു . നന്മയുടെയും, സന്തോഷത്തിന്റെയും ഫലം കൊണ്ടുവരുന്ന പുണ്യദിവസമായാണ് വിഷുദിനത്തെ ഭക്തജനങ്ങൾ ആചരിക്കുന്നത്.

പ്രാര്ഥനച്ചടങ്ങുകൾക്കു ശേഷം വിഷുക്കണി ദർശനവും , തുടർന്ന് മുതിർന്ന അംഗങ്ങളിൽനിന്ന് വിഷുക്കൈനീട്ടവും സ്വീകരിച്ചുകൊണ്ട് ഒരു ദിവസം നീണ്ടു നിന്ന വിഷു ആഘോഷം ആരംഭിച്ചു . അതിനുശേഷം മുഖ്യാതിഥിയായെത്തിയ പ്രശസ്ത ഗായിക കുമാരി വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ ദൈവദശകം ആലാപനത്തോടുകൂടി, മെൽബണിലെ പ്രശസ്തരായ ഗായകർ പങ്കെടുത്ത ഗാനമേള സദസ്സിലുള്ളവർക്ക് മറക്കാനാവാത്തഅനുഭവമായി .

വിഷുസദ്യക്കു ശേഷം ചടങ്ങിൽ SNMMന്റെ ഉപഹാരം സതീഷ് പള്ളിയിൽ, വിഷ്ണുകുമാർ,ശ്രീമതി ഷിജ അജിത്കുമാർ എന്നിവർ ചേർന്ന് കുമാരി വൈക്കംവിജയലക്ഷ്മിക്ക് കൈമാറി. വിഷു ആഘോഷങ്ങൾക്ക് ശേഷം ശ്രീ നാരായണ മിഷൻ മെൽബണിന്റെ ജനറൽ ബോഡിയോഗം ആരംഭിച്ചു.കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട് വിഷ്ണുകുമാർ ജനറൽബോഡിയിൽ അവതരിപ്പിക്കുകയും വിവിധ വിഷയങ്ങളിൽ യോഗം ചർച്ച നടത്തുകയും
ചെയ്തു.

തുടർന്ന് അംഗങ്ങൾ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു . സന്തോഷ്‌കുമാർ ( പ്രസിഡന്റ്) , ഷാജു നടരാജൻ ( വൈസ് പ്രസിഡന്റ് ) , ഷിജഅജിത്കുമാർ ( സെക്രട്ടറി) , ഹരീഷ് സിദ്ധാർത്ഥ ( ജോയിന്റ് സെക്രട്ടറി ) , സന്തോഷ്ബാലകൃഷ്ണൻ ( ട്രെഷറർ ) , ഗോപകുമാർ,രാജ്നാരായണൻ, സുമേഷ് പള്ളത്തു ,ചന്ദ്ര രവി, മഞ്ജു മനോജ്, ലെജു കാരയ്ക്കൽ ( എക്‌സിക്യൂട്ടീവ്അംഗങ്ങൾ ) എന്നിങ്ങനെ പതിനൊന്നംഗ കമ്മിറ്റിയെ 2016 _ 2017 വർഷത്തേക്ക്തിരഞ്ഞെടുക്കുകയും ചെയ്തു . തുടർന്ന് പ്രസിഡന്റ് സതീഷ് പള്ളിയിൽ നന്ദിരേഖപ്പെടുത്തുകയും പുതിയ കമ്മിറ്റിക്ക് ആശംസകൾ നേരുകയും ചെയ്തു .

നിലവിൽ മെൽബണിലെ ഡാൻഡിനോങ് , വെരീബി , ക്രൈഗിബൺ എന്നിവിടങ്ങളിൽഎല്ലാ മാസവും നടന്നു വരുന്ന ശ്രീനാരായണീയ കൂട്ടായ്മയിൽ പങ്കെടുക്കുന്നതിനുംസൺബെറി, ജിലോങ്, ബെല്ലാരറ്റ്, ഫ്രാങ്കസ്റ്റൻ, സൗത്ത് മൊറാങ്, സെന്റകിൽഡ എന്നീസ്ഥലങ്ങളിൽ പ്രാർത്ഥന കൂട്ടായ്മകൾ നടത്തുന്നതിനും താല്പര്യമുള്ളവർ താഴെ കാണുന്നനമ്പറുകളിൽ ബന്ധപെടുക .

സന്തോഷ് കുമാർ 0450964057
ഷാജു നടരാജ് 0413568701
ഷീജ അജിത്കുമാർ 0402778912
ഹരീഷ് സിദ്ധാർത്ഥ 0415848837