ബീജിങ്: നിലവിൽ ചൈന വളരെ സവിശേഷമായ ഒരു മഞ്ഞ് കാലത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം രാജ്യമാകമാനം മഞ്ഞ നിറമുള്ള മണൽ പോലത്തെ മഞ്ഞിൻ കൂമ്പാരമാണ് കുമിഞ്ഞ് കൂടിക്കൊണ്ടിരിക്കുന്നത്. പത്ത് മുതൽ 20 വരെ ഇഞ്ച് ഉയരത്തിൽ മിക്ക നഗരങ്ങളിലും ഇത്തരത്തിൽ മഞ്ഞ് വീഴ്ചയുണ്ടാകുന്നുണ്ട്. മഞ്ഞ് വീഴ്ചക്കൊടുവിൽ പെയ്ത് തിമർക്കുന്ന മഞ്ഞ വസ്തുവിന്റെ പൊരുൾ തേടാനുള്ള ശ്രമത്തിലാണ് ലോകമിപ്പോൾ.ഇതിനോട് അനുബന്ധിച്ച് രാജ്യമാകമാനം ഊഷ്മാവ് ഇടിഞ്ഞ് താണ് കൊണ്ടിരിക്കുകയുമാണ്.

ഇതിനൊപ്പം കടുത്ത മണൽക്കാറ്റും ചൈനയിൽ വീശിയടിക്കുന്നുണ്ട്. ഇത്തരം അപൂർവ മഞ്ഞ് വീഴ്ചയുടെ ദൃശ്യങ്ങൾ തദ്ദേശവാസികൾ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയിലൂടെയും മറ്റും പുറത്ത് വിട്ടിട്ടുണ്ട്. സിൻജിയാൻഗിൽ നിന്നും പുറത്ത് വന്ന ഫോട്ടോകളിൽ വെളുത്ത മഞ്ഞ് സ്വർണനിറത്തിലുള്ള മണലിനാൽ കൂടിക്കലർന്ന് കിടക്കുന്നത് കാണാം. ഈ റീജിയന്റെ തലസ്ഥാനമായ ഉരുംഖിയിലാണ് 10 സെന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞ് വീണ് കിടക്കുന്നത്. ഇതിന് പുറമെ ഷിഹെൻസിയിലും ചൻഗ്ജിയിലും കടുത്ത ഹിമപാതമാണ് വീക്കെൻഡിലുണ്ടായിരിക്കുന്നത്.

വെള്ളിയാഴ്ചക്ക് ശേഷം സിൻജിയാൻഗിലെ വിവിധ ഇടങ്ങളിൽ കടുത്ത കാറ്റുകൾ വീശിയടിച്ചിരുന്നുവെന്നാണ് സിൻജിയാൻഗ് മെറ്റീരിയോളജിക്കൽ അഡ്‌മിനിസ്ട്രേഷൻ ഡയറക്ടറായ കിൻഗ് വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ കരാമെ പ്രദേശത്തും കടുത്ത മണൽക്കാറ്റ് ആഞ്ഞടിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആദ്യം മഞ്ഞ് വെളുത്തിട്ടായിരുന്നുവെന്നും പിന്നീട് കാറ്റിനാൽ പൊടി മഞ്ഞിനൊപ്പം കലർന്നാണ് സ്വർണവർണമാർന്നതെന്നും കിൻഗ് വിശദീകരിക്കുന്നു. നോർത്ത് വെസ്റ്റ് ചൈനയിൽ മണൽക്കാറ്റുകൾ സർവസാധാരണമാണ്. ഗോബി മരുഭൂമിയിൽ നിന്നുള്ള മണ്ണും മണലും കാറ്റിനൊപ്പം പാറിയെത്തുകയും ചെയ്യാറുണ്ട്.

ഇതിനെ തുടർന്ന് ഈ പ്രദേശത്തെ നഗരങ്ങളിൽ മഞ്ഞ നിറത്തിലുള്ള പൊടിയുടെ ആവരണം ഉണ്ടാവുന്നത് പതിവാണ്. നിലവിൽ ഇതിനൊപ്പം മഞ്ഞുമെത്തിയത് മഞ്ഞ നിറമുള്ള മഞ്ഞിന് വഴിയൊരുക്കിയിട്ടുണ്ട്. ഗാൻസു പ്രവിശ്യയിലെ സാൻഗ്യെ പ്രദേശത്ത് ഈ അവസ്ഥ കഴിഞ്ഞ ആഴ്ച പ്രകടമായിരുന്നു. ഇവിടെ വീശിയടിക്കുന്ന കടുത്ത മണൽക്കാറ്റുകൾ തീപിടിത്തത്തിന് കാരണമാകുന്നില്ല. ഇതിനെ തുടർന്ന് റോഡ് ഗതാഗതത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. മണൽ കണ്ണിലേക്കും മറ്റും അടിച്ച് കയറാതിരിക്കാൻ തദ്ദേശവാസികൾ മുഖം മറച്ചാണ് സഞ്ചരിക്കുന്നത്.