- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഷിങ്ടണിലെ താപനില മൈനസ് 37 ഡിഗ്രിയായി; നയാഗ്ര വെള്ളച്ചാട്ടം നിശ്ചലമായി; കടലിൽ കൂറ്റൻ മത്സ്യങ്ങൾ ചത്തുപൊന്തുന്നു; നദികൾ പലതും തണുത്തുറഞ്ഞ് റോഡുകളായി; അമേരിക്ക നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തണുപ്പ്
തണുത്തുറഞ്ഞ പ്രഭാതത്തിലേക്കാണ് പുതുവർഷത്തിൽ അമേരിക്ക കണ്ണുതുറക്കാൻ പോകുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യകാലമാണ് അമേരിക്കയിലിപ്പോൾ. കടക്കുകിഴക്കൻ അമേരിക്കയിലെ മൗണ്ട് വാഷിങ്ടണിൽ മൈനസ് 37 ഡിഗ്രിയാണ് തണുപ്പ്. 1933-ൽ രേഖപ്പെടുത്തിയ മൈനസ് 35 ഡിഗ്രി സെൽഷ്യസായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും കടുത്ത ശൈത്യം. ഇപ്പോൾ, ആ റെക്കോഡും പഴങ്കഥയായി. ജീവജാലങ്ങളെ അതിശൈത്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അറ്റ്‌ലാന്റിക്കിൽ അതിശൈത്യത്തിൽ തണുത്തുമരവിച്ച് മൂന്ന് വലിയ സ്രാവുകൾ കേപ്പ് കോഡ് ബേയിൽ കരയ്ക്കടിഞ്ഞു. മത്സ്യങ്ങൾക്കുപോലും പിടിച്ചുനിൽക്കാനാവാത്ത രീതിയിലുള്ള തണുപ്പാണ് ഇപ്പോഴുള്ളതെന്ന് അറ്റ്‌ലാന്റിക് വൈറ്റ് ഷാർക്ക് കൺസെർവൻസി പറഞ്ഞു. ഒഹായോയിൽ വീടിന് മുന്നിലെ പോർച്ചിൽ ഒരു നായയുടെ ജഡം തണുത്തുമരവിച്ച നിലയിൽ കണ്ടെത്തി. അതിശൈത്യം അമേരിക്കയിലെമ്പാടും അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. വടക്കൻ സംസ്ഥാനങ്ങളെയാണ് ഇത് കൂടുതൽ ബാധിച്ചത്. മിഷിഗണിൽ ഇന്നലെ രാവില മുപ്പതിലേറെ വാഹനാപകടങ്ങളാണുണ്ടായത്. വടക്കൻ സംസ്ഥാനങ്ങളിൽനിന്ന് മരണ
തണുത്തുറഞ്ഞ പ്രഭാതത്തിലേക്കാണ് പുതുവർഷത്തിൽ അമേരിക്ക കണ്ണുതുറക്കാൻ പോകുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യകാലമാണ് അമേരിക്കയിലിപ്പോൾ. കടക്കുകിഴക്കൻ അമേരിക്കയിലെ മൗണ്ട് വാഷിങ്ടണിൽ മൈനസ് 37 ഡിഗ്രിയാണ് തണുപ്പ്. 1933-ൽ രേഖപ്പെടുത്തിയ മൈനസ് 35 ഡിഗ്രി സെൽഷ്യസായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും കടുത്ത ശൈത്യം. ഇപ്പോൾ, ആ റെക്കോഡും പഴങ്കഥയായി.
ജീവജാലങ്ങളെ അതിശൈത്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അറ്റ്‌ലാന്റിക്കിൽ അതിശൈത്യത്തിൽ തണുത്തുമരവിച്ച് മൂന്ന് വലിയ സ്രാവുകൾ കേപ്പ് കോഡ് ബേയിൽ കരയ്ക്കടിഞ്ഞു. മത്സ്യങ്ങൾക്കുപോലും പിടിച്ചുനിൽക്കാനാവാത്ത രീതിയിലുള്ള തണുപ്പാണ് ഇപ്പോഴുള്ളതെന്ന് അറ്റ്‌ലാന്റിക് വൈറ്റ് ഷാർക്ക് കൺസെർവൻസി പറഞ്ഞു. ഒഹായോയിൽ വീടിന് മുന്നിലെ പോർച്ചിൽ ഒരു നായയുടെ ജഡം തണുത്തുമരവിച്ച നിലയിൽ കണ്ടെത്തി.
അതിശൈത്യം അമേരിക്കയിലെമ്പാടും അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. വടക്കൻ സംസ്ഥാനങ്ങളെയാണ് ഇത് കൂടുതൽ ബാധിച്ചത്. മിഷിഗണിൽ ഇന്നലെ രാവില മുപ്പതിലേറെ വാഹനാപകടങ്ങളാണുണ്ടായത്. വടക്കൻ സംസ്ഥാനങ്ങളിൽനിന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രായം ചെന്ന ഒട്ടേറെയാളുകൾ തണുപ്പിനെ പ്രതിരോധിക്കാനാവാതെ മരിച്ചതായാണ് റിപ്പോർട്ടുകൾ. ന്യുയോർക്കിലെ ടൈംസ് സ്‌ക്വയറിൽ മൈനസ് 11 ഡിഗ്രിയാണ് താപനില.
പുതുവത്സരാഘോഷത്തെയും ശൈത്യം ബാധിച്ചിട്ടുണ്ട്. നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞ് ഐസ്‌കട്ടയായി മാറി. തണുപ്പത്ത് അധികനേരം പുറത്തിറങ്ങി നിൽക്കരുതെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകിയിട്ടുണ്ട്. തണുത്തുറഞ്ഞ നയാഗ്രയ്്ക്ക് മുന്നിൽനിന്ന് ചിത്രമെടുക്കാൻ ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. ഓടിക്കാനാവാതെ, തെരുവിൽ നിർത്തിയിടുന്ന കാറുകളിൽനിന്ന് ഒട്ടേറെ മോഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആർട്ടിക്കിൽനിന്നുള്ള ശക്തമായ ശീതക്കാറ്റാണ് താപനില ഇത്രയധികം താഴാൻ കാരണമായത്. പെൻസിൽവാനിയയിലെ എറീയിൽ നാല് ദിവസം കൊണ്ട് അടിഞ്ഞുകൂടിയത് 65 ഇഞ്ചോളം ഐസൈണ്. മഞ്ഞുവീഴ്ച ഈ ഭാഗത്ത് പുതിയ കാര്യമല്ലെങ്കിലും ഇത്രയധികം മഞ്ഞുവീഴുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്ന് നാഷണൽ വെതർ സർവീസിലെ കാലാവസ്ഥാ നിരീക്ഷകനായ സാക്ക് സെഫ്‌കോവിച്ച് പറഞ്ഞു.
അമേരിക്കയിൽ പലേടത്തും ഇപ്പോൾ ചൊവ്വയിലുള്ളതിനേക്കാൾ തണുപ്പാണ്. ഡിസംബർ 20-ന് മൈനസ് 23 ഡിഗ്രി സെൽഷ്യസായിരുന്നു ചൊവ്വയിലെ താപനിലയെന്ന് ക്യൂരിയോസിറ്റി റോവർ നൽകിയ ഡേറ്റ വ്യക്തമാക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ ദിവസം ഇതേക്കാൾ താഴ്ന്ന താപനിലയിലൂടെയാണ് അമേരിക്ക കടന്നുപോയത്.