- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലന്റ് മഞ്ഞിൽ പുതച്ചു; റോഡിൽ മഞ്ഞ് വീഴ്‌ച്ച ശക്തമായതോടെ ഗതാഗതം തടസ്സപ്പെട്ടു; വിമാനങ്ങൾ പലതും റദ്ദാക്കി; യാത്രക്കൊരുങ്ങുന്നവർ കരുതലെടുക്കുക
ഈ ആഴ്‌ച്ച മുതൽ മഞ്ഞ് വീഴ്‌ച്ച ഉണ്ടാകുമെന്ന കാലവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പിന് പിന്നാലെ ഇന്നലെ മുതൽ തന്നെ രാജ്യമെങ്ങും മഞ്ഞ് പെയ്തു. ഇതോടെ ഗതാഗത സംവിധാനം താറുമാറായി. ഡബ്ലിൻ വിമാനതാവളത്തിൽ നിന്നും പുറപ്പെടേണ്ട ഏതാനം വിമാനങ്ങൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് സർവീസ് റദ്ദ് ചെയ്തിട്ടുണ്ട്.എയർലിംഗസിന്റെ ഡബ്ലിൻ-ലണ്ടൻ റൂട്ടുകൾ ആണ് മഞ്ഞുവീഴ്ചയെ തുടർന്ന് താത്കാലികമായി നിർത്തിവെയ്ക്കപ്പെട്ടത്. എയർലിൻഗസ് വിമാനം E1-186 ഡബ്ലിൻ-ലണ്ടൻ റൂട്ട് ഇന്നലെ വൈകുന്നേരത്തെ സർവീസും ലിംഗസിന്റെ തന്നെ E1-149 ലണ്ടനിൽ നിന്ന് ഡബ്ലിനിലേക്ക് ഇന്ന് രാവിലെയുള്ള സർവീസുമാണ് നിർത്തി വച്ചത്.യാത്രക്കൊരുങ്ങുന്നവർ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ചെക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്നു രാത്രിയും നാളയും കുറഞ്ഞ തോതിൽ മഞ്ഞു വീഴ്ച തുടരുമെന്ന് കാലാവസ്ഥ മെറ്റ് എറാൻ അറിയിച്ചു. താപ നില 2 ഡിഗ്രി വരെ കുറയും. അയർലണ്ടിലുടനീളം പിന്നീടുള്ള ദിവസങ്ങളിൽ മോശപ്പെട്ട കാലാവസ്ഥ അനുഭവപ്പെടാനാണ് സാധ്യതയെന്ന് മെറ്റ് എറാന്റെ മു
ഈ ആഴ്‌ച്ച മുതൽ മഞ്ഞ് വീഴ്‌ച്ച ഉണ്ടാകുമെന്ന കാലവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പിന് പിന്നാലെ ഇന്നലെ മുതൽ തന്നെ രാജ്യമെങ്ങും മഞ്ഞ് പെയ്തു. ഇതോടെ ഗതാഗത സംവിധാനം താറുമാറായി.
ഡബ്ലിൻ വിമാനതാവളത്തിൽ നിന്നും പുറപ്പെടേണ്ട ഏതാനം വിമാനങ്ങൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് സർവീസ് റദ്ദ് ചെയ്തിട്ടുണ്ട്.എയർലിംഗസിന്റെ ഡബ്ലിൻ-ലണ്ടൻ റൂട്ടുകൾ ആണ് മഞ്ഞുവീഴ്ചയെ തുടർന്ന് താത്കാലികമായി നിർത്തിവെയ്ക്കപ്പെട്ടത്. എയർലിൻഗസ് വിമാനം E1-186 ഡബ്ലിൻ-ലണ്ടൻ റൂട്ട് ഇന്നലെ വൈകുന്നേരത്തെ സർവീസും ലിംഗസിന്റെ തന്നെ E1-149 ലണ്ടനിൽ നിന്ന് ഡബ്ലിനിലേക്ക് ഇന്ന് രാവിലെയുള്ള സർവീസുമാണ് നിർത്തി വച്ചത്.യാത്രക്കൊരുങ്ങുന്നവർ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ചെക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്നു രാത്രിയും നാളയും കുറഞ്ഞ തോതിൽ മഞ്ഞു വീഴ്ച തുടരുമെന്ന് കാലാവസ്ഥ മെറ്റ് എറാൻ അറിയിച്ചു. താപ നില 2 ഡിഗ്രി വരെ കുറയും. അയർലണ്ടിലുടനീളം പിന്നീടുള്ള ദിവസങ്ങളിൽ മോശപ്പെട്ട കാലാവസ്ഥ അനുഭവപ്പെടാനാണ് സാധ്യതയെന്ന് മെറ്റ് എറാന്റെ മുന്നറിയിപ്പ്.ശനിയാഴ്ച വരെ യെല്ലോ സ്‌നോ വാണിങ് പ്രഖ്യാപിച്ചിരുന്നു.