- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തണുത്ത് വിറച്ച് സൗദി; പലയിടത്തും താപനില പൂജ്യത്തിന് താഴെ; മഞ്ഞുവീഴ്ച്ചയിൽ എങ്ങും ഗതാഗത തടസം; തൊഴിലാളികൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തി മന്ത്രാലയം
റിയാദ്: സൗദി അറേബ്യ തണുത്ത് വിറക്കുകയാണ്.അതിശൈത്യത്തിന്റെ പിടിയിലമർന്ന സൗദിയിലെ പ്രധാനനഗരങ്ങളിലെ താപനില ഇന്നലെ വീണ്ടും കുറഞ്ഞ് പൂജ്യത്തിന് താഴെ എത്തിയതായി റിപ്പോർട്ട്. പതിവിലും ശക്തമായ ശൈത്യമാണ് ഇത്തവണ സൗദി അറേബ്യയിൽ അനുഭവപ്പെടുന്നത്. ജോർദാൻ അതിർത്തിമേഖലകൾ കടന്നെത്തിയ 'ഹുദ' ശീതക്കാറ്റേറ്റ് സൗദി അറേബ്യ തണുത്ത് വിറയ്ക്കുകയാണ
റിയാദ്: സൗദി അറേബ്യ തണുത്ത് വിറക്കുകയാണ്.അതിശൈത്യത്തിന്റെ പിടിയിലമർന്ന സൗദിയിലെ പ്രധാനനഗരങ്ങളിലെ താപനില ഇന്നലെ വീണ്ടും കുറഞ്ഞ് പൂജ്യത്തിന് താഴെ എത്തിയതായി റിപ്പോർട്ട്. പതിവിലും ശക്തമായ ശൈത്യമാണ് ഇത്തവണ സൗദി അറേബ്യയിൽ അനുഭവപ്പെടുന്നത്. ജോർദാൻ അതിർത്തിമേഖലകൾ കടന്നെത്തിയ 'ഹുദ' ശീതക്കാറ്റേറ്റ് സൗദി അറേബ്യ തണുത്ത് വിറയ്ക്കുകയാണ്.
തബൂത്, അൽഖസീം, റിയാസ് മേഖലകളിൽ കൊടുംശൈത്യമാണ് അനുഭവപ്പെടുന്നത്. തബൂക്കിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഇവിടെ മഞ്ഞ് മഴയും കനത്തതോടെ സഞ്ചാരികളും എത്തിത്തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മഞ്ഞുവീഴ്ച കാണാൻ നിരവധി പേരാണ് ഇവിടെ എത്തിയത്. സന്ദർശകരുടെ ആധിക്യവും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മഞ്ഞ് വീഴ്ച പലഭാഗങ്ങളിലും അപകടങ്ങൾ സൃഷ്ടിച്ചിരുന്നു. അൽ ജൗഫ് പട്ടണത്തിലെ പലഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നലെ പ്രവർത്തിച്ചില്ല. മഞ്ഞുവീഴ്ചയും മഴയും തുടരുന്ന സാഹചര്യത്തിൽ പല സ്ഥലങ്ങളിലും പരീക്ഷകൾ മാറ്റി വച്ചിരിക്കുകയാണ്. ഇത്തരം മേഖലകളിൽ കാലാവസ്ഥാ മാറ്റം പൊതുജീവിതത്തെ ബാധിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കാതെ ശ്രദ്ധിക്കണമെന്നു തൊഴിൽവകുപ്പ് തൊഴിലുടമകളോട് അഭ്യർത്ഥിച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. അതിനാൽ തൊഴിലാളികൾക്കു തണുപ്പിനെ പ്രതിരോധിക്കാനാവശ്യമായ വസ്ത്രങ്ങളും മറ്റും നൽകണം. തൊഴിൽ നിയമം 236 വ കുപ്പനുസരിച്ചാണിത്. ഇതു പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തൊഴിൽ വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്.