തിശൈത്യം മൂലം യൂറോപ്പിലെങ്ങും ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പലയിടത്തും പൂജ്യത്തിന് താഴെ താപനില ആയതോടെ ജനങ്ങൾ തണുപ്പിന്റെ പിടിയിലമർന്നിരിക്കുകയാണ്. നോർവ്വേ, സ്‌പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളില്ലെല്ലാം ഈ ദിവസങ്ങളിൽ ശക്തമായ മഞ്ഞ് വീഴ്‌ച്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കുന്നത്.

നോർത്തേൺ ഫ്രാൻസിലെമ്പാടും  വിന്റെർ അതികഠിനമാകുമെന്നനും ശക്തമായ മഞ്ഞ് വീഴ്‌ച്ചയും കാറ്ശും, ബ്ലാക് ഐസിനും സാധ്യതയുണ്ടെന്ന് മു്ന്നറിയിപ്പുണ്ട്, ഇത് മൂലം രാജ്യത്ത് നാഷണൽ ഏജൻസി മെട്രോ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ജനങ്ങളെല്ലാം വീടിനുള്ളിൽ കഴിയാനും പുറത്തിറങ്ങരുതെന്നും മു്ന്നറയിപ്പുണ്ട്.മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഗതാഗത പ്രശ്‌നങ്ങൾക്കും ഇലക്ട്രിസിറ്റി, ടെലിഫോൺ എന്നിവയ്ക്ക് പ്രശ്‌നങ്ങൾ നേരിടാനും സാധ്യത ഉണ്ട്. ഇന്ന് വൈകുന്നേരം 6 മണിവരെയാണ് കാലാവസ്ഥ വ്യതിയാനം ഉണ്ടാകാൻ സാധ്യത കാണുന്നുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കുന്നു.

ഫ്രാൻസിലും നോർവ്വേയിലും വെള്ളിയാഴ്‌ച്ച സമാനമായ അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് മെട്രോളിക്കൽ ഏജൻസി റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. മഞ്ഞ് വീഴ്‌ച്ച ശക്തമാകു ന്നതിനൊപ്പം അതിശക്തമായ കാറ്റ് വീശാനും സാധ്യതണ്ട്.നോർവ്വേയിൽ ശക്തമായ വെള്ളപ്പൊക്കത്തിനും സാധ്യത കാണുന്നുണ്ട്. ഇത് മൂലം ഫെറി സർവ്വീസുകൾ നിർത്തിവയ്ക്കും.