തെളിഞ്ഞ ക്രിസ്തുമസ് ആഘോഷിച്ച ഇറ്റലിക്കാർക്ക് ഇനി വരാനിരിക്കുന്നത് ദുരിത ദിനങ്ങൾ. രാജ്യത്ത് അടുത്ത രണ്ടു ദിവസങ്ങൾ മഞ്ഞിനും ശക്തമായ കാറ്റും കനത്ത മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇതോടെ പല പ്രദേശങ്ങളിലും ഓറഞ്ച് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ തീരദേശ പ്രദേശമായ ലിഗുറിയയിൽ സിവിൽ പ്രൊട്ടക്ഷൻ ഓഫീസ് 'ഓറഞ്ച്' മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്‌ച്ച വൈകുന്നേരം മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. സൗത്തേൺ പ്രദേശമായ കമ്പാനിയ പ്രദേശത്ത് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ലോമ്പാർഡി, പീഡ് മൗണ്ട് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും 300, 1000 മീറ്റർ ഘനത്തിൽ മഞ്ഞ് വീഴ്‌ച്ചയ്ക്കും സാധ്യത ഉണ്ട്. കൂടാതെ ഉമ്പ്രിയ, അബ്രൂസോ, മോളിസെ തുടങ്ങിയ സ്ഥലങ്ങളിൽ കനതത് കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്.