ബോളിവുഡിലെ സ്ഥിരം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പ്രണയ ജോഡികളാണ് രൺബീർ കപൂറും കത്രീനാ കൈഫും. മാദ്ധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പ്രണയിച്ചു നടന്ന ബോളിവുഡ് സൂപ്പർ താരങ്ങൾക്ക് ഇനി ഒളിവും മറവുമില്ലാതെ ജീവിക്കാം. കാരണമെന്തെന്നോ ഇരുവരും ഇപ്പോൾ ഒരുമിച്ചു താമസം തുടങ്ങിയെന്ന് റിപ്പോർട്ട്. ചില ദേശീയ മാദ്ധ്യമങ്ങളാണ് ഗോസിപ്പ് കോളങ്ങളിൽ രൺബിറിന്റെയും കത്രീനയുടെയും ലിവ് ഇൻ ടുഗദർ ബന്ധത്തെക്കുറിച്ചെഴുതിയിരിക്കുന്നത്.

മുംബൈ ബാന്ദ്ര കാർട്ടർ റോഡിലെ കടലിനഭിമുഖമായ പെന്റ് ഹൗസ് 15 ലക്ഷം രൂപ മുടക്കി വാടകയ്‌ക്കെടുത്താണേ്രത  ഇരുവരും താമസം തുടങ്ങിയത്. അൽപകാലം ഒരുമിച്ചു താമസിച്ചശേഷം വിവാഹിതരാകാനാണ് ഇരുവരുടെയും പരിപാടി. തങ്ങളുടെ പ്രണയം മറ്റുള്ളവരെപ്പോലെ പാതിവഴിയിൽ പിരിയില്ലെന്ന് ഇരുവരും ഉറപ്പു നൽകിയിട്ടുണ്ട്. ഇതുവരെ ബാന്ദ്ര പാലി ഹില്ലിലെ വീട്ടിൽ അച്ഛനമ്മമാരായ റിഷി കപൂറിനും നീതു കപൂറിനുമൊപ്പമായിരുന്നു  രൺബിർ താമസിച്ചിരുന്നത്.

വിദേശ രാജ്യങ്ങളിൽ ഒഴുവുകാലം ആസ്വദിക്കാനായി പോയ ഇരുവരുടെയും അർദ്ധനഗ്‌ന ചിത്രങ്ങൾ ചില ബോളിവുഡ് പാപ്പരാസികൾ പകർത്തി പുറത്തുവിട്ടിരുന്നു. അതോടെയാണ് വിഷയം പരസ്യമായത്.