- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി വിടുന്നു എന്ന വാർത്ത പച്ച കള്ളം; ജനരക്ഷാ യാത്രയ്ക്കിടെ പകുതി വെച്ച് പിന്മാറിയത് പൊലീസുകാരുടെ മർദ്ദനമേറ്റ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ: പാർട്ടി പ്രവർത്തനങ്ങളിൽ താൻ ഇപ്പോഴും സജീവമെന്ന് ശോഭാ സുരേന്ദ്രൻ
കോഴിക്കോട്: താൻ പാർട്ടി വിടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത പച്ചക്കള്ളമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പാർട്ടി പ്രവർത്തനങ്ങളിൽ താൻ ഇപ്പോഴും സജീവമാണ് തീർത്തും അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ജനരക്ഷായാത്രയുടെ പാതി ഘട്ടത്തിൽ അവർ യാത്രയിൽ നിന്ന് പിന്മാറിയതും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാതിരുന്നതും പാർട്ടിയിൽ നിന്നുള്ള പടിയിറക്കമായി ചിത്രീകരിച്ചാണ് വാർത്ത വന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ ഇവർ ഇതെല്ലാം വാസ്തവ വിരുദ്ധമായ വാർത്തളാണെന്നാണ് പറയുന്നത്. ജനരക്ഷാ യാത്രയ്ക്കിടെ കണ്ണൂരിൽ വച്ച് തനിക്ക് പൊലീസുകാരുടെ മർദ്ദനമേറ്റിരുന്നു. ബൂട്ടു കൊണ്ടുള്ള ചവിട്ടേറ്റുണ്ടായ മുറിവിൽ പഴുപ്പ് വന്നതിനെ തുടർന്ന് താൻ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ചികിത്സയും വിശ്രമമവും കഴിഞ്ഞ് നവംബർ അഞ്ച് മുതലാണ് താൻ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായത്. മുരളീധരപക്ഷ നേതാവായ കൃഷ്ണകുമാർ പാലക്കാട് ജില്ലയിൽ പാർട്ടി പരിപാടികളിൽ നിന്ന് ശോഭയെ അകറ്റ
കോഴിക്കോട്: താൻ പാർട്ടി വിടുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത പച്ചക്കള്ളമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പാർട്ടി പ്രവർത്തനങ്ങളിൽ താൻ ഇപ്പോഴും സജീവമാണ് തീർത്തും അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ജനരക്ഷായാത്രയുടെ പാതി ഘട്ടത്തിൽ അവർ യാത്രയിൽ നിന്ന് പിന്മാറിയതും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാതിരുന്നതും പാർട്ടിയിൽ നിന്നുള്ള പടിയിറക്കമായി ചിത്രീകരിച്ചാണ് വാർത്ത വന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞ ഇവർ ഇതെല്ലാം വാസ്തവ വിരുദ്ധമായ വാർത്തളാണെന്നാണ് പറയുന്നത്.
ജനരക്ഷാ യാത്രയ്ക്കിടെ കണ്ണൂരിൽ വച്ച് തനിക്ക് പൊലീസുകാരുടെ മർദ്ദനമേറ്റിരുന്നു. ബൂട്ടു കൊണ്ടുള്ള ചവിട്ടേറ്റുണ്ടായ മുറിവിൽ പഴുപ്പ് വന്നതിനെ തുടർന്ന് താൻ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ചികിത്സയും വിശ്രമമവും കഴിഞ്ഞ് നവംബർ അഞ്ച് മുതലാണ് താൻ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായത്.
മുരളീധരപക്ഷ നേതാവായ കൃഷ്ണകുമാർ പാലക്കാട് ജില്ലയിൽ പാർട്ടി പരിപാടികളിൽ നിന്ന് ശോഭയെ അകറ്റി നിർത്തുകയാണെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ശോഭയെ മത്സരിപ്പിക്കാതിരിക്കാൻ നീക്കങ്ങൾ സജീവമാണെന്നും ഇതിൽ പ്രതിഷേധിച്ച് അവർ പാർട്ടി വിടുന്നുവെന്നുമായിരുന്നു വാർത്ത.
ഒരു വാർത്ത നൽകുമ്പോൾ അതുമായി ബന്ധപ്പെട്ട ആളുടെ പ്രതികരണം ചോദിക്കുക എന്ന സാമാന്യമര്യാദ പോലും കാണിക്കാതെയാണ് ഈ വാർത്ത കൊടുത്തിരിക്കുന്നത് - ശോഭ പറയുന്നു