- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപിയുടെ തീപ്പൊരി വനിത നേതാവ് നിരാഹാരം കിടന്നത് പത്ത് ദിവസം; ആരോഗ്യ സ്ഥിതി മോശമായിട്ടും പിന്മാറാൻ തയ്യാറാകാതെ സമരം തുടർന്ന് ശോഭ സുരേന്ദ്രൻ; ഒടുവിൽ അറസ്റ്റ് ചെയ്ത് മാറ്റി പൊലീസും; ആശുപത്രിയിലേക്ക് മാറ്റിയത് ആരോഗ്യ നില വഷളായപ്പോൾ; ബിജെപി സംസ്ഥന വൈസ് പ്രസഡന്റ് എൻ. ശിവരാജൻ നിരാഹാരം തുടരും; ശോഭ പെൺ സിംഹമെന്ന് ശ്രീധരൻ പിള്ള
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പത്തു ദിവസമായി നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണിത്. ആശുപത്രിയിലേക്ക് ഉടൻ മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടർന്നാണ് അറസ്റ്റുചെയ്ത് നീക്കിയത്. സി.കെ പത്മനാഭനാണ് ശോഭ സുരേന്ദ്രനുമുമ്പ് നിരാഹാര സമരം നടത്തിവന്നത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയശേഷമാണ് ശോഭ സുരേന്ദ്രൻ സമരം തുടങ്ങിയത് ശോഭാ സുരേന്ദ്രന് പകരം പാലക്കാട് നിന്നുള്ള എൻ. ശിവരാജൻ സത്യാഗ്രഹം തുടരും. ബിജെപി സംസ്ഥന വൈസ് പ്രസഡന്റാണ് ശിവരാജൻ.ശബരിമലയിലെ നിരോധനാജ്ഞയും പൊലീസ് നിയന്ത്രണങ്ങളും പൂർണമായും പിൻവലിക്കുക, അയ്യപ്പഭക്തർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി സത്യാഗ്രഹം ആരംഭിച്ചത്. എ.എൻ രാധാകൃഷ്ണനും സി.കെ.പത്മനാഭനും ശേഷമാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ശോഭാ സുരേന്ദ്രൻ സമരം ഏറ്റെടുത്തത്. സത്യത്തി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പത്തു ദിവസമായി നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണിത്. ആശുപത്രിയിലേക്ക് ഉടൻ മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടർന്നാണ് അറസ്റ്റുചെയ്ത് നീക്കിയത്. സി.കെ പത്മനാഭനാണ് ശോഭ സുരേന്ദ്രനുമുമ്പ് നിരാഹാര സമരം നടത്തിവന്നത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയശേഷമാണ് ശോഭ സുരേന്ദ്രൻ സമരം തുടങ്ങിയത്
ശോഭാ സുരേന്ദ്രന് പകരം പാലക്കാട് നിന്നുള്ള എൻ. ശിവരാജൻ സത്യാഗ്രഹം തുടരും. ബിജെപി സംസ്ഥന വൈസ് പ്രസഡന്റാണ് ശിവരാജൻ.ശബരിമലയിലെ നിരോധനാജ്ഞയും പൊലീസ് നിയന്ത്രണങ്ങളും പൂർണമായും പിൻവലിക്കുക, അയ്യപ്പഭക്തർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി സത്യാഗ്രഹം ആരംഭിച്ചത്. എ.എൻ രാധാകൃഷ്ണനും സി.കെ.പത്മനാഭനും ശേഷമാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ശോഭാ സുരേന്ദ്രൻ സമരം ഏറ്റെടുത്തത്.
സത്യത്തിനും ധർമ്മത്തിനും വേണ്ടിയാണ് ബിജെപി സമരം നടത്തുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള പറഞ്ഞു. മറുഭാഗത്തുള്ളത് രാക്ഷസീയ ശക്തികളാണ്. അവരുടെ മനസിൽ മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യം. ധർമ്മ സമരമാണ് ബിജെപി നടത്തുന്നതെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.ശോഭ സുരേന്ദ്രൻ പാർട്ടിയുടെ പെൺസിംഹവും വർത്തമാന കാലത്തിലെ ഝാൻസി റാണിയുമാണ്. അതുകൊണ്ടാണ് അവർക്ക് 10 ദിവസം നിരാഹാരം കിടക്കാൻ കഴിഞ്ഞതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. പാലക്കാട്ടു നിന്നുള്ള സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാമനാണ് അടുത്തതായി നിരാഹാരം കിടക്കുന്നതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തുടർന്ന് ശിവരാമനെ മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ പൊന്നാട അണിയിച്ചു