കൊച്ചി: ശബരിമലയിൽ അക്രമമുണ്ടാക്കിയവരെ പിടികൂടുന്ന പൊലീസ് കോളേജ് വിദ്യാർത്ഥികളെയും പിടിച്ചുകൊണ്ടു പോയി ജയിലിലിട്ടെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിലാണ് ശോഭാ സുരേന്ദ്രൻ ഈയൊരു വാദം ഉന്നയിച്ചത്.

എന്നാൽ, അവതാരകനായ വിനു വി ജോൺ ഇതിനെ അപ്പോൾ തന്നെ പൊളിച്ചടുക്കുകയായിരുന്നു.  എന്നാൽ പിന്നീട് ശോഭ വാദിച്ചത് താൻ അങ്ങനെ പറഞ്ഞിട്ടേയില്ല എന്നായിരുന്നു. ചർച്ചയുടെ ഈ മലക്കം മറിച്ചിലാണ് ഇപ്പോൾ സേഷ്യൽ മീഡിയിയൽ വൈറവലായിരിക്കുന്നത്.

ശോഭാ സുരേന്ദ്രന്റെ വാക്കുകൾ ''ഞാൻ കൊട്ടാരക്കര സബ്ജയിലിൽ പോയിരുന്നു. കോളേജിലേക്ക് പോകുന്ന കുട്ടികളെ പൊലീസ് ഓഫീസർമാർ ജീപ്പിൽ കയറിയാൽ വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് ഒരു ഡസനോളം വരുന്ന കുട്ടികളെ, നിരപരാധികളെ ജയിൽ കൊണ്ടുപോയിട്ടിരിക്കുകയാണ്''.

നിലയ്ക്കൽ ഭാഗത്ത് നിന്നങ്ങോട്ട് കോളേജില്ലെന്ന് എല്ലാവർക്കും അറിയാമെന്നും അപ്പോൾ പിന്നെ നിലയ്ക്കലിലും പമ്പയിലും പ്രതിഷേധത്തിന് വന്ന ആളുകളെ പൊലീസ് കൊണ്ടുപോയതെന്ന് പറയണമെന്നും അല്ലാതെ കോളേജിൽ പോയി വരുന്ന വിദ്യാർത്ഥികളെയാണ് പൊലീസ് പിടികൂടിയെന്ന് പറയരുതെന്നും വിനു തിരുത്തുകയായിരുന്നു. എന്നാൽ ഒരു വിധത്തിലും ശോഭ ഈ വാദങ്ങൾ അംഗീകരിക്കാൻ തയാറായിരുന്നില്ല.